HOME
DETAILS
MAL
മികച്ച ഗതാഗത സംവിധാനങ്ങള്‍; കനത്ത പിഴയും: മാതൃകയായി ഗള്‍ഫ് രാജ്യം അബൂദബിയില്‍ ട്രാഫിക്ക് നിയമലംഘകര്‍ക്ക് പിഴ കനത്തത്
backup
October 20 2022 | 06:10 AM
ദുബൈ:മികച്ച ഗതാഗത സൗകര്യങ്ങള്‍. അതോടൊപ്പം നിയമം ലംഘിച്ചാല്‍ കടുത്ത പിഴ. യു.എ.ഇ തലസ്ഥാനമായ അബൂദബിയിലാണ് ഇത്. വാഹനഗതാഗതത്തിന് ഏറ്റവും പുതിയ സംവിധാനങ്ങള്‍ കുറ്റമറ്റ നിലയില്‍ ഒരുക്കുന്നതോടൊപ്പം ട്രാഫിക് നിയമ ലംഘകരില്‍ നിന്നും കനത്ത പിഴ ഈടാക്കുന്ന സംവിധാനമാണ് യു.എ.ഇയുടെ വിവിധ എമിറേറ്റുകള്‍ സ്വീകരിക്കുന്നത്. അതിനാല്‍തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തിച്ചേര്‍ന്നിട്ടും ദുബൈ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വാഹന അപകടങ്ങളുടെയും മറ്റും എണ്ണം താരതമ്യേന കുറവ്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ദിനേന റോഡപകടങ്ങളില്‍ പൊഴിയുന്ന ജിവനുകളുടെ എണ്ണം ഭീകരമാകുമ്പോള്‍ ഗള്‍ഫ് നാട് മാതൃകയാവുകയാണ്. അബൂദബിയില്‍ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ വര്‍ധിപ്പിച്ച് കഴിഞ്ഞ ദിവസമാണ് അബൂദബി പൊലിസ് ഉത്തരവിറക്കിയത്. വിവിധ കുറ്റകൃത്യങ്ങള്‍ക്ക് 50,000 ദിര്‍ഹം (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വരെ പിഴ ഈടാക്കും. പുതിയ അറിയിപ്പ് അനുസരിച്ച് റോഡില്‍ റേസിങ് നടത്തിയാല്‍ അമ്പത്തിനായിരം ദിര്‍ഹം വരെ (10 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) പിഴ ഈടാക്കും. വാഹനം പിടിച്ചെടുക്കുകയും ചെയ്യും. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുക, പൊലിസ് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുക, ട്രാഫിക് സിഗ്‌നല്‍ ലംഘിക്കുക, തുടങ്ങിയ കുറ്റങ്ങള്‍ക്കും പിഴയായി അന്‍പതിനായിരം ദിര്‍ഹം വരെ ഈടാക്കാം. കാല്‍നടയാത്രക്കാര്‍ക്ക് മുന്‍ഗണന നല്‍കിയില്ലെങ്കില്‍ 5000 ദിര്‍ഹം വരെ പിഴ ഈടാക്കാം.
അമിത വേഗം, മുന്നറിയിപ്പില്ലാതെ വാഹനത്തിന്റെ ഗതി മാറ്റല്‍, ദൂരപരിധി പാലിക്കാതെ വാഹനമോടിക്കുക, അഞ്ചുവയസിന് താഴെയുള്ള കുട്ടികളെ മുന്‍സീറ്റില്‍ ഇരുത്തുക, തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്കും 5000 ദിര്‍ഹം വരെ പിഴ നല്‍കേണ്ടിവരും. പെര്‍മിറ്റില്ലാതെ എന്‍ജിനില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാല്‍ പിഴ പതിനായിരം ദിര്‍ഹമാണ്. നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കുന്നതിനൊപ്പം വാഹനങ്ങള്‍ പിടിച്ചെടുക്കാനും പൊലിസിന് അധികാരമുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മൂന്നുമാസം കഴിഞ്ഞാല്‍ ലേലത്തില്‍ വില്‍ക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."