മായ കാഴ്ചകള്‍
മായ കാഴ്ചകള്‍
കവിത
എ.കെ അനില്‍കുമാര്‍
മായ കാഴ്ചകള്‍
പനിവന്നു ചുരുണ്ടുകൂടുന്നു,
പൊള്ളും പുതപ്പിന്നാഴങ്ങളില്‍
കാണുന്നു
ബാല്യസ്മരണകളില്‍
മറവി കുടിച്ചുവറ്റിച്ച ഓര്‍മതന്‍
ചൂരുള്ള സ്വപ്!നക്കടവുകള്‍.
മുങ്ങിത്താണുപോംകയങ്ങള്‍
പായല്‍വിരിയിട്ട നീരാളിപ്പിടിത്തങ്ങള്‍
ഒടുക്കത്തെ ദീര്‍ഘനിശ്വാസം കണക്കെ
പൊട്ടിച്ചിതറും ഓര്‍മക്കുമിളകള്‍
പൊള്ളിയടരുന്നു സ്വപ്‌നകവചങ്ങള്‍.
ഇരുളും വെയില്‍ തേരൊച്ചകള്‍
വിയര്‍പ്പു ചാലിട്ട നെഞ്ചില്‍
ഉഴുതുമറിഞ്ഞു പുതഞ്ഞുവേവുന്നു
ഒടുക്കമില്ലാത്തയഗ്‌നി ശരങ്ങള്‍
കരിഞ്ഞുണങ്ങുന്നു സ്വപ്‌നവര്‍ഷങ്ങള്‍.
പനിതുള്ളിച്ചിതറിത്തെറിക്കുന്നു
മേഘങ്ങള്‍ നെറ്റിയില്‍ തണുപ്പിറ്റിക്കിലും
ഒളിഞ്ഞുവന്നു വാതില്‍പ്പടിയില്‍
നഖംകോറി മുഖം ചേര്‍ത്തുവയ്ക്കുന്നു
നരച്ച വൈക്കോല്‍ സ്വപ്‌നക്കൂനകള്‍.
പനിമനസിലെ കാഴ്ചകള്‍ വരയ്ക്കുന്നു
ഒരേ മുഖക്കോണുള്ള സ്വപ്‌നങ്ങള്‍
പനിയകലാതെ വട്ടം ചുറ്റുമ്പോഴും
സ്വപ്നദൂരത്തിന്നകലം കുറയുന്നു
പൊള്ളിപ്പൊള്ളിത്തണുക്കുന്നു
പനിയകലുമ്പോള്‍ മായക്കാഴ്ചകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."