ആന്റണിയെ താഴെയിറക്കിയതിനു പിന്നില്‍ സ്വന്തം ഗ്രൂപ്പുകാരെന്ന് കെ. ശങ്കരനാരായണന്‍
പാലക്കാട്: എ.കെ ആന്റണിയെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് താഴെയിറക്കിയതിനു പിന്നില്‍ സ്വന്തം ഗ്രൂപ്പുകാരായിരുന്നെന്ന വെളിപ്പെടുത്തലുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. ശങ്കരനാരായണന്‍. ആത്മകഥയായ അനുപമം ജീവിതത്തിലാണ് വെളിപ്പെടുത്തല്‍.
തന്നോട് കെ. കരുണാകരന്‍ വലിയ അനീതി കാണിച്ചെന്നും ശങ്കരനാരായണന്‍ ആത്മകഥയില്‍ കുറ്റപ്പെടുത്തുന്നു. ആറു പതിറ്റാണ്ടിലേറെയുള്ള ശങ്കരനാരായണന്റെ രാഷ്ട്രീയ ജീവിതത്തിന്റെ ആകെത്തുകയാണ് ആത്മകഥ. മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിപക്ഷനേതാവ് വി.ഡി സതീശനു നല്‍കി പ്രകാശനം ചെയ്ത ആത്മകഥയില്‍ കരുണാകരനെതിരേ ശങ്കരനാരായണന്‍ തുറന്നടിക്കുകയാണ്.
കരുണാകരന്റെ അപ്രമാദിത്വം പാര്‍ട്ടിക്കുള്ളില്‍ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെട്ടതുകൊണ്ട് അപ്രതീക്ഷിത ആഘാതം നേരിടേണ്ടി വന്നുവെന്നാണ് ആരോപണം.
ഇന്ദിരാഗാന്ധിയുടെ മരണത്തെത്തുടര്‍ന്നുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ മത്സരിക്കാന്‍ പാര്‍ട്ടി പരിഗണിച്ച തന്നെ കരുണാകരന്‍ വെട്ടിയെന്നും 1993ല്‍ രാജ്യസഭയിലേക്കു പരിഗണിച്ചെങ്കിലും ഒഴിവാക്കിയെന്നുമാണ് ശങ്കരനാരായണന്‍ പറയുന്നത്. ദില്ലിക്കു പോയാല്‍ തന്റെ രാഷ്ട്രീയ മേല്‍വിലാസം മാറുമെന്ന ഭയമായിരുന്നു കരുണാകരന്റെ നീക്കത്തിനു പിന്നിലെന്നും ശങ്കരനാരായണന്‍ പറയുന്നു.
ആന്റണിയെ താഴെയിറക്കിയതിനു പിന്നില്‍ ഭരണത്തില്‍ വലിയ സ്വാധീനമുണ്ടാക്കാന്‍ കഴിയാതെപോയ ചിലരുടെ കരുനീക്കമായിരുന്നു. എ ഗ്രൂപ്പിനുള്ളില്‍നിന്നുള്ള പടനീക്കം കരുണാകരനെയാണ് സഹായിച്ചത്. മുഖ്യമന്ത്രിയാവുക എന്നതായിരുന്നു രാഷ്ട്രീയ ജീവിതത്തില്‍ നടക്കാതെ പോയ തന്റെ മോഹമെന്നും ആത്മാര്‍ഥമായി ശ്രമിച്ചിരുന്നെങ്കില്‍ അത് നടക്കുമായിരുന്നെന്നും ആത്മകഥയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."