ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ്ട്രസ് രാജിവെച്ചു
ലണ്ടന്‍: രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്കിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജി പ്രഖ്യാപിച്ചു. ജനാഭിലാഷം പാലിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രി രാജിവെച്ചത്. അധികാരമേറ്റ് 45ാം ദിവസമാണ് ലിസ്ട്രസിന്റെ രാജി.
എന്നാല്‍ തന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്നതുവരെ സ്ഥാനത്ത് തുടരാനാണ് തീരുമാനം. സമ്പദ്വ്യവസ്ഥയെ ഉയര്‍ത്തുന്നതിനായി ട്രസ് നികുതിയിളവുകളുടെയും നിക്ഷേപ ആനുകൂല്യങ്ങളുടെയും ഒരു പരിപാടി സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ചിരുന്നു.
തുടര്‍ച്ചയായ രാജികളും ആരോപണങ്ങളും സാമ്പത്തികപ്രതിസന്ധിയും സര്‍ക്കാരിനെതിരെ സമ്മര്‍ദത്തിലാക്കിയിരുന്നു. രാജിവെച്ച ഹോം സെക്രട്ടറി ബ്രേവര്മാന് പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. അഞ്ചുദിവസം മുമ്പാണ് യുകെയുടെ ധനമന്ത്രി ക്വാസി കാര്‍ട്ടെങ്ങിന് രാജിവെച്ചിറങ്ങേണ്ടി വന്നത്. ഔദ്യോഗിക രേഖ കൈകാര്യം ചെയ്തതില്‍ വീഴ്ച വന്നു എന്ന ആക്ഷേപത്തെ തുടര്‍ന്ന് ഇന്നലെ, ഹോം സെക്രട്ടറി സുവെല്ല ബ്രെവര്‍മാനും രാജിവെക്കാന്‍ നിര്‍ബന്ധിതയായി.
ബ്രെവര്‍മാന്റെ രാജിക്ക് തൊട്ടു മുമ്പായി, ബ്രിട്ടീഷ് ഹൌസ് ഓഫ് കോമണ്‍സില്‍ നടന്നത് ഒന്നര മണിക്കൂറോളം നീണ്ട വാക് പോരുകളും കയ്യാങ്കളിയോടടുത്ത ബഹളങ്ങളുമാണ്. സഭ കലുഷിതമായതിനു രണ്ടു മണിക്കൂറിനുള്ളില്‍ തന്നെ, ചീഫ് വിപ്പ് വെന്‍ഡി മോര്‍ട്ടനും രാജിവെച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതയായ ഹോം സെക്രട്ടറി ബ്രേവര്മാന്, ഇറങ്ങിപ്പോകും വഴി, പ്രധാനമന്ത്രി ലിസ് ട്രസിനു നേരെ ചൊരിഞ്ഞത്, മാനിഫെസ്റ്റോ വാഗ്ദാന ലംഘനം അടക്കമുള്ള ഗുരുതര ആക്ഷേപങ്ങളാണ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."