ബിഹാറില്‍ ബാലികയെ ബലി നല്കി; നാലുപേര്‍ അറസ്റ്റില്‍
പട്ന: ബിഹാറില്‍ എട്ടുവയസുകാരിയെ ബലി നല്കി കണ്ണുകള്‍ ചൂഴ്ന്നെടുത്ത സംഭവത്തില്‍ ദുര്‍മന്ത്രവാദിയടക്കം നാലു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. മോന്ഗീറിലെ നയാരാംഗറിലാണ് സംഭവം. ദിലീപ്കുമാര്, ദുര്‍മന്ത്രവാദി പര്‍വേസ് ആലം, തന്‍വീര്‍ ആലം, ദശരഥ് എന്നിവരാണ് അറസ്റ്റിലായത്.
ദിലീപിന്റെ ഭാര്യയുടെ ഗര്‍ഭം അലസാതിരിക്കാനാണ് ബാലികയെ ബലി നല്‍കിയതെന്നും ദുര്‍മന്ത്രവാദിയായ പര്‍വേസ് ആലമാണ് നരബലി നടത്താന്‍ നിര്‍ദേശിച്ചതെന്നും പൊലിസ് പറഞ്ഞു. ഒരാഴ്ച മുമ്പാണ് മോന്ഗീറിലെ വിജനമായ സ്ഥലത്ത് ബാലികയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയിലും സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ നിലയിലുമായിരുന്നു മൃതദേഹം.
പൊലിസ് നടത്തിയ അന്വേഷണത്തില്‍ ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിനു കാരണമായതെന്ന് കണ്ടെത്തുകയായിരുന്നു. ബാലിക ബലാത്സംഗം ചെയ്യപ്പെട്ടതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണമില്ല. സമീപവാസിയായ തന്‍വീര്‍ ആലം മുഖേന പര്‍വേസ് ആലത്തെ ദിലീപിനു നേരത്തെ പരിചയമുണ്ടായിരുന്നു. ഏറെക്കാലമായി ഗര്‍ഭം ധരിക്കാതിരുന്ന ദിലീപിന്റെ ഭാര്യ ഈയിടെ ഗര്‍ഭിണിയായിരുന്നു. പര്‍വേസിന്റെ മന്ത്രവാദം കാരണമാണ് ഭാര്യ ഗര്‍ഭം ധരിച്ചതെന്നായിരുന്നു ദിലീപിന്റെ വിശ്വാസം. ഗര്‍ഭം അലസിപ്പോകാതിരിക്കാനുള്ള മാര്‍ഗം തേടി ഇയാള്‍ വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി. ഇതിനുവേണ്ടി നരബലി നടത്താനായിരുന്നു നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."