റോഡിലെ കുഴികളടച്ച് യുവാക്കള്‍ മാതൃകയായി
പൂച്ചാക്കല്‍: അപകടം കണ്ടു മടുത്ത വടുതലയിലെ യുവാക്കള്‍ റോഡിലെ കുഴികളടച്ച് മാതൃകയായി. വടുതല മുഹമ്മദന്‍സ് സ്‌പോട്ടിംഗ് ക്ലബ്ബിലെ പ്രവര്‍ത്തകരാണ് ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ വടുതല ജംഗ്ഷനില്‍ തകര്‍ന്ന റോഡിന്റെ കുഴികളടച്ചത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ കളിക്കിടയില്‍ സമയം കണ്ടെത്തിയാണ് റോഡിലെ കുഴികള്‍ അടക്കുവാന്‍ യുവാക്കള്‍ തയ്യാറായത്. മെറ്റലും സിമിന്റ് പൊടിയും കൂട്ടിക്കുഴച്ചാണ് ചെറുതും വലുതുമായ നിരവധി കുഴികള്‍ അടച്ചത്. ഒരു മാസത്തിനിടയില്‍ അപകടങ്ങളില്‍ പെട്ട് മുപ്പതോളം പേരാണ് പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും സാംസ്‌കാരിക സംഘടനകളും ക്ലബ്ബ്കളും നിരന്തരം അധികൃതര്‍ക്ക് നിവേദനങ്ങളും പരാതികളും നല്‍കിയിട്ട് യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് യുവാക്കള്‍ രംഗത്ത് വന്നത്. പ്രസിഡന്റ് ഷാജിര്‍ഖാന്‍, സെക്രട്ടറി രാജു, ബക്കര്‍, അനസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."