കേരളത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലുന്നു; ഇനി തൊട്ടാല്‍ തിരിച്ചടി: കര്‍ണാടക മന്ത്രി
ബംഗളുരു: കേരളത്തില്‍ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ചാല്‍ തന്നെ ബി.ജെ.പി പ്രവര്‍ത്തകരെ കൊല്ലുകയാണെന്നും ഇനി പ്രവര്‍ത്തകരെ തൊട്ടാല്‍ അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്നും കര്‍ണാടക മന്ത്രി കെ.എസ് ഈശ്വരപ്പ. ഷിമോഗയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായുള്ള സംവാദത്തിനിടെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
ബി.ജെ.പി ഇപ്പോള്‍ വളരെയധികം ശക്തിപ്രാപിച്ചെന്നും എതിരാളികള്‍ പ്രകോപിപ്പിക്കുമ്പോഴും ആക്രമിക്കുമ്പോഴും അതേ അളവില്‍ തിരിച്ചടി നല്കാന് പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു. പഞ്ചായത്ത് തലം മുതല്‍ പ്രധാനമന്ത്രിയുടെ ഓഫിസ് വരെ ഇപ്പോള്‍ ബി.ജെ.പിക്ക് ശക്തിയുണ്ട്.
കേരളത്തില്‍ ആര്.എസ്.എസിന്റെ ഒരു യൂനിറ്റ് തുറക്കാന്‍ ഏതെങ്കിലും പ്രവര്ത്തകന് ശ്രമിച്ചാലോ ഹിന്ദുത്വത്തെക്കുറിച്ച് സംസാരിച്ചാലോ അവന് കൊല്ലപ്പെടും. അന്നു തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ഇന്നു ലക്ഷക്കണക്കിന് ആളുകള്‍ ബി.ജെ.പിക്കൊപ്പമുണ്ട്. മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."