ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കും മൂന്ന് ദിവസം ഇടവേള; രാഹുല്‍ ഡല്‍ഹിയിലേക്ക്
ബംഗളൂരു • രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കര്ണാടകയിലെത്തിയേക്കും. പദയാത്ര നേരത്തേ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ എത്തിയിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ച റൂട്ട് പ്രകാരം കര്‍ണാടകയിലേക്ക് തിരിച്ചെത്തിയ ശേഷം വീണ്ടും യാത്രതിരിക്കും.
മൂന്ന് ദിവസത്തെ ആന്ധ്രായാത്രയക്കു ശേഷം പദയാത്ര വെള്ളിയാഴ്ച രാവിലെ കര്‍ണാടകയിലെ റായ്ചൂരില്‍ തിരിച്ചെത്തി. ആന്ധ്രയിലെ കര്‍ണൂലില്‍ നിന്നാണ് 44ാം ദിവസത്തെ പദയാത്ര ആരംഭിച്ചത്. വൈകുന്നേരം റായ്ചൂരിലെ യെരാഗരയില് സമാപിച്ചു.
ഈ മാസം 24 മുതല്‍ 26 വരെ വിശ്രമദിനമാണ്. ദീപാവലിയും കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനാരോഹണവും പ്രമാണിച്ചാണ് മൂന്ന് ദിവസത്തെ ഇടവേള. ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും. സപ്തംബര്‍ എട്ടിന് പദയാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്.
യാത്രയെ സ്വീകരിച്ച് എസ്.എഫ്.ഐ
കര്‍ണൂല്‍ • രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്വീകരിച്ചു. അധോണി മണ്ഡലത്തിലെ എസ്.എഫ്.ഐ നേതാക്കളും പ്രവര്‍ത്തകരുമാണ് പദയാത്രയെ വരവേറ്റത്.
സംസ്ഥാനത്തിന്റെ വികസനം സംബന്ധിച്ച നിവേദനവും രാഹുല്‍ ഗാന്ധിക്ക് കൈമാറി. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ മുന്നില്‍നിന്ന് നയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുമെന്ന് എസ്.എഫ്.ഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."