ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കും; 24 മുതല്‍ 26 വരെ മൂന്ന് ദിവസം ഇടവേള; രാഹുല്‍ ഡല്‍ഹിയിലേക്ക്
ബെംഗളൂരു: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഗാന്ധി ഇന്ന് കര്ണാടകയിലെത്തിയേക്കും. പദയാത്ര നേരത്തേ ആന്ധ്രാപ്രദേശിലെ കര്‍ണൂലില്‍ എത്തിയിരുന്നെങ്കിലും നേരത്തേ നിശ്ചയിച്ച റൂട്ട് പ്രകാരം കര്‍ണാടകയിലേക്ക് തിരിച്ചെത്തുകയായിരുന്നു. യാത്രയില്‍ പങ്കുചേരാന്‍ പ്രിയങ്ക ഇന്ന് എത്തിയേക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
മൂന്ന് ദിവസത്തെ ആന്ധ്രായാത്രയ്ക്കു ശേഷം പദയാത്ര വെള്ളിയാഴ്ച രാവിലെയാണ് കര്‍ണാടകയിലെ റായ്ചൂരില്‍ തിരിച്ചെത്തിയത്. ആന്ധ്രയിലെ കര്‍ണൂലില്‍ നിന്നാണ് 44ാം ദിവസത്തെ പദയാത്ര ആരംഭിച്ചത്. വൈകുന്നേരം റായ്ചൂരിലെ യെരാഗരയില് സമാപിച്ചു.
ഒക്ടോബര്‍ 24 മുതല്‍ 26 വരെ വിശ്രമദിനമാണ്. ദീപാവലി, കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സ്ഥാനാരോഹണം എന്നിവ പ്രമാണിച്ചാണ് മൂന്ന് ദിവസത്തെ ഇടവേള. ചടങ്ങില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഡല്‍ഹിയിലേക്ക് തിരിക്കും. സപ്തംബര്‍ എട്ടിന് പദയാത്ര ആരംഭിച്ച ശേഷം ആദ്യമായാണ് രാഹുല്‍ ഡല്‍ഹിയിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."