എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ആര്‍.വി അബൂബക്കര്‍ യമാനിക്ക് നേരെ അക്രമം. ഇന്നലെ രാത്രി 11 മണിയോടെ കല്ലിക്കണ്ടി-തൂവക്കുന്ന് റോഡിലെ പെട്രോള്‍ പമ്പിന് സമീപം വച്ചായിരുന്നു സംഭവം. കടവത്തൂര്‍ തെണ്ടപറമ്പ് മദ്‌റസയില്‍ നിന്നും തൂവക്കുന്ന് യമാനിയ അറബി കോളജിലേക്ക് പോകുന്നതിനിടെ കാറിലും ബൈക്കിലുമായി പിന്തുടര്‍ന്ന സംഘമാണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അബൂബക്കര്‍ യമാനിയെയും സഹപ്രവര്‍ത്തകന്‍ ശഫീഖ് വാഫിയേയും തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.
തലപ്പാവ് ചെളിയിയില്‍ വലിച്ചെറിഞ്ഞതിന് ശേഷം രണ്ടുപേരെയും മര്‍ദ്ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷം കൊളവല്ലൂര്‍ പൊലിസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ അറസ്റ്റില്‍. സി.പി.എം പ്രവർത്തകരായ ചെറ്റക്കണ്ടി മീത്തലെ ചെറിയ മംഗലത്ത് സുമേഷ്(39), തൂവ്വക്കുന്ന് നൂഞ്ഞമ്പ്രം കല്ലുള്ളതില്‍ മകന്‍ യഥു(30) എന്നിവരെയാണ് കൊളവല്ലൂർ പൊലിസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരേയും പൊലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."