HOME
DETAILS

ഒന്നരക്കോടി വെള്ളത്തിൽ; സർക്കാർ റൈസ് മിൽ പ്രവർത്തനം ഇനിയുമകലെ സ്വകാര്യ മില്ലുടമകളാണ് പദ്ധതി അട്ടിമറിച്ചതിന് പിന്നിലെന്ന് കർഷകർ

  
backup
October 23 2022 | 04:10 AM

%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd


തമീം സലാം കാക്കാഴം
ആലപ്പുഴ • കർഷകരെ സ്വകാര്യ മില്ലുടകളുടെ ചൂഷണത്തിൽ നിന്ന് രക്ഷിക്കുമെന്ന് വാഗ്ദാനം നൽകി രണ്ട് പതിറ്റാണ്ട് മുമ്പ് ഉദ്ഘാടനം ചെയ്ത സംസ്ഥാന സർക്കാറിന്റെ മോഡേൺ റൈസ് മിൽ ഒരു ദിവസം പോലും പ്രവർത്തിപ്പിക്കാനായില്ല. ഖജനാവിൽ നിന്ന് ഒന്നരക്കോടി രൂപ ചെലവിട്ട് നിർമിച്ച കെട്ടിടവും യന്ത്രസാമഗ്രികളും നശിച്ച നിലയിലാണ്. സ്വകാര്യ കുത്തക മില്ലുടമകളുടെ സ്വാധീനമാണ് പദ്ധതി അട്ടിമറിച്ചതിന് പിന്നിലെന്ന് കർഷകർ ആരോപിക്കുന്നു.
2000 ഫെബ്രുവരിയിൽ നെൽകർഷകർക്ക് വൻ മോഹങ്ങൾ നൽകിയാണ് തകഴിയിൽ മോഡേൺ റൈസ് മില്ലിന് തറക്കല്ലിടുന്നത്. കർഷകരിൽ നിന്ന് നേരിട്ട് നെല്ല് സംഭരിച്ച് അരിയാക്കി മാറ്റുന്ന തരത്തിലായിരുന്നു പദ്ധതി തയാറാക്കിയത്. ഇതുവഴി ഇടനിലക്കാരുടെയും സ്വകാര്യ മില്ലുടമകളുടെയും ചൂഷണത്തിൽനിന്ന് കർഷകരെ രക്ഷിക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. പ്രതിദിനം 40 ടൺ നെല്ല് അരിയാക്കുമെന്നും കർഷകർക്ക് വാക്ക് നൽകി.
ഒന്നേമുക്കാൽ കോടിയാണ് റൈസ് മില്ലിനായി ബജറ്റിൽ അനുവദിച്ചത്. ഒന്നരക്കോടി രൂപ ചെലവിട്ട് കെട്ടിടം പണിയും പൂർത്തിയാക്കി. തുടർന്ന് യന്ത്രങ്ങളും വാങ്ങിക്കൂട്ടി. പക്ഷേ, പിന്നെ ഒന്നും നടന്നില്ല. കെട്ടിടം കാട് കയറി നശിച്ചു. മില്ലിനായി കർഷകർ പിന്നെയും മുറവിളി കൂട്ടിയതോടെ 2007ൽ ഒരു തവണ കൂടി ഉദ്ഘാടനം നടത്തി.
നിർമാണോദ്ഘാടനം എന്ന് പേരുമിട്ടു. പക്ഷേ പദ്ധതി മാത്രം നടപ്പിലായില്ല. ലക്ഷങ്ങൾ മുടക്കി വാങ്ങിയ യന്ത്രങ്ങൾ 2018ലെ മഹാപ്രളയത്തിൽ നശിക്കുകയും ചെയ്തു. ഇതോടെ മില്ലിന്റെ പതനം പൂർണമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നബാർഡിന്റെ സഹായത്തോടെ മില്ല് പ്രവർത്തിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതും ജലരേഖയായി മാറി.
സർക്കർ മില്ലിന്റെ പ്രവർത്തനം അട്ടിമറിച്ചതിനുപിന്നിൽ സ്വകാര്യ മില്ലുടമകളാണെന്നാണ് കർഷകർ പറയുന്നത്. സർക്കാർ ഉടമസ്ഥതയിൽ മില്ല് തുടങ്ങിയാൽ തങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന തിരിച്ചറിവിലാണ് സ്വകാര്യമില്ലുടകൾ പദ്ധതിക്ക് തടയിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  9 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  9 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  10 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  10 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  11 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  11 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  12 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago