HOME
DETAILS

പുതുപ്പള്ളിക്കാരുടെ അഭിമാനമായ സ്‌കൂളിന് നൂറുവയസ്

  
backup
August 26 2016 | 03:08 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%ad%e0%b4%bf


കോട്ടയം: കേരളത്തിന്റെ സമ്പന്നമായ പൊതുവിദ്യാഭ്യാസചരിത്രത്തില്‍ സമാനതകളില്ലാത്ത പുതുപ്പള്ളി സെന്റ് ജോര്‍ജസ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ സ്ഥാപിതമായിട്ട് ഒരു നൂറ്റാണ്ട് പിന്നിടുന്നു.
അനേകം നിയമയുദ്ധം നടത്തി നാട്ടുകാരുടെ പൊതുസ്വത്തായി വീണ്ടെടുത്ത വിദ്യാലയത്തില്‍ കൊല്ലവര്‍ഷം 1092 ഇടവം 10 (എ.ഡി. 1917 മെയ് 23)നാണ് സ്‌കൂളില്‍ ക്ലാസുകള്‍ തുടങ്ങുന്നത്. സാഹിത്യകാരനും തിരുവിതാംകൂര്‍ സ്‌കൂള്‍സ് ചീഫ് ഇന്‍സ്‌പെക്ടര്‍ ഒറ്റപ്ലാക്കല്‍ റാവു സാഹിബ് ഒ.എം. ചെറിയാന്റെ ശ്രമഫലമായിട്ടാണ് സ്‌കൂള്‍ ആരംഭിച്ചത്.
1931 മെയ് 18 ന് ഈ വിദ്യാലയം ഹൈസ്‌ക്കൂളായ ഉയര്‍ത്തപ്പെട്ടു. ആദ്ധ്യാത്മിക-രാഷ്ട്രീയ-ഭൗദ്ധിക രംഗങ്ങളിലെ അനേകം പ്രമുഖരുടെ മാതൃവിദ്യാലയം കൂടിയാണിത്. 1983ല്‍ സ്‌കൂള്‍ ഗേള്‍സ് ഹൈസ്‌കൂളും 1992ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളുമായി മാറി ഈ സ്‌കൂള്‍ കഴിഞ്ഞ 7 വര്‍ഷങ്ങളായി 100% വിജയം കൈവരിക്കുന്നു.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ആഗസ്റ്റ് 27ന് ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ സ്റ്റേഡിയത്തില്‍ തയ്യാറാക്കിയ റാവു സാഹിബ് ഒ.എം. ചെറിയാന്‍ നഗറില്‍ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.
പൂര്‍വ്വ വിദ്യാര്‍ത്ഥിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പൂര്‍വ്വവിദ്യാര്‍ത്ഥിയും മാര്‍ത്തോമാസഭാ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ജോസഫ് മാര്‍ ബര്‍ണബാസ് തിരുമേനി അനുഗ്രഹപ്രഭാഷണവും ജോസ് കെ. മാണി എം.പി. മുഖ്യപ്രഭാഷണവും നടത്തും. മുതിര്‍ന്ന പൂര്‍വ്വ അദ്ധ്യാപകരേയും പൂര്‍വ്വവിദ്യാര്‍ത്ഥിളേയും വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആദരിക്കും. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാസന്ധ്യയും നടക്കും.ഇന്നു രാവിലെ മുതല്‍ പുതുപ്പള്ളിയുടെയും സ്‌കൂളിന്റെയും ചരിത്രം വിശദമാക്കുന്ന 'കാഴ്ച' എന്ന പ്രദര്‍ശനം, കൊടിമര, വിളംബരഘോഷയാത്രകള്‍, ദീപശിഖാപ്രയാണം, ദീപക്കാഴ്ച, കളരിപ്പയറ്റ് എന്നിവ നടക്കും.
ശതാബ്ദിയോടനുബന്ധിച്ച് ഒരു വര്‍ഷക്കാലം പൂര്‍വ്വവിദ്യാര്‍ത്ഥി-അദ്ധ്യാപക സംഗമങ്ങള്‍, കലാ-സാഹിത്യമത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടന്‍ പന്തുകളിമത്സരം, പശ്ചാത്തല സൗകര്യവിപസനം, സ്മാരകനിര്‍മ്മാണം, കലാപരിപാടികള്‍ അടക്കം വൈവിദ്ധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും.
2017 മെയ് 23ന് വിപുലമായ സമ്മേളനത്തോടെ ശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കും. എം.ആര്‍. ഗോപാലകൃഷ്ണ പിള്ള, സതീഷ് മാത്യു, റ്റി.സി. തോമസ്, സാം കെ. വര്‍ക്കി, പി.കെ. സരസമ്മ, സുരേഷ് ഇ.എസ്., എന്‍.കെ. ഋഷിരാജന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  15 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  15 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  15 days ago
No Image

' വഖഫ് ബില്‍ മതേതര വിരുദ്ധം, അത് മുസ്‌ലിംകളുടെ അവകാശങ്ങള്‍ കവരും'  മമത ബാനര്‍ജി

National
  •  15 days ago
No Image

വിദ്വേഷ പ്രസംഗം: സുരേഷ് ഗോപിക്കും ബി ഗോപാലകൃഷ്ണനുമെതിരായ അന്വേഷണം അവസാനിപ്പിച്ച് പൊലിസ്

Kerala
  •  15 days ago
No Image

സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Kerala
  •  15 days ago
No Image

'എവിടേക്കാണ് നമ്മുടെ രാജ്യത്തെ കൊണ്ടു പോകുന്നത്' അജ്മീര്‍ ദര്‍ഗക്ക് മേലുള്ള ഹിന്ദു സേനയുടെ അവകാശ വാദത്തില്‍ രൂക്ഷ പ്രതികരണവുമായി കപില്‍ സിബല്‍ 

National
  •  15 days ago
No Image

വിഴിഞ്ഞം തുറമുഖം: 2034 മുതല്‍ സര്‍ക്കാരിന് വരുമാനം; സപ്ലിമെന്ററി കണ്‍സഷന്‍ കരാര്‍ ഒപ്പുവച്ചു

Kerala
  •  15 days ago
No Image

'രാഹുല്‍ ജീ...മുസ്‌ലിം വിഷയങ്ങളിലെ ഇടപെടലുകള്‍ ട്വീറ്റുകളില്‍ ഒതുക്കരുത്, ശക്തമായി ഇടപെടണം' പ്രതിപക്ഷ നേതാവിന് തുറന്ന കത്തുമായി  കോണ്‍ഗ്രസ് പ്രവര്‍ത്തക 

National
  •  15 days ago
No Image

കൊല്ലത്ത് ദേശീയപാതയില്‍ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണു

Kerala
  •  15 days ago