രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം
രസതന്ത്ര നൊബേല്‍ മൂന്നുപേര്‍ക്ക്; ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം
മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്
സ്‌റ്റോക്ക്‌ഹോം: 2023 രസതന്ത്ര നൊബേല്‍ പങ്കിട്ട് മൂന്നുപേര്‍. മോംഗി ഗബ്രിയേല്‍ ബവേന്‍ഡി, ലൂയിസ് ഇ ബ്രസ്, അലക്‌സി ഇവാനോവിച്ച് എകിമോവ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്വാണ്ടം ഡോട്ടുകളുടെ കണ്ടെത്തലിനും സമന്വയത്തിനുമാണ് നേട്ടം
ഫ്രഞ്ച്, ടുണീഷ്യന്‍ വംശജനായ അമേരിക്കന്‍ രസതന്ത്രജ്ഞനാണ് മോംഗി ഗബ്രിയേല്‍ ബവേന്‍ഡി. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ പ്രൊഫസറാണ്.
മിച്ചല്‍ കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസറാണ് ലൂയിസ് ഇ ബ്രസ്. കൊളോയ്ഡല്‍ സെമികണ്ടക്ടര്‍ നാനോക്രിസ്റ്റലുകളുടെ കണ്ടുപിടുത്തക്കാരനാണ് അദ്ദേഹം.
വാവിലോവ് സ്റ്റേറ്റ് ഒപ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തില്‍ അര്‍ദ്ധചാലക നാനോക്രിസ്റ്റലുകള്‍ കണ്ടെത്തിയ റഷ്യന്‍ റരസതന്ത്ര ശാസ്ത്രജ്ഞനാണ് അലക്‌സി ഇവാനോവിച്ച് എകിമോവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."