HOME
DETAILS

കൊവിഡും സ്ത്രീ തൊഴിലാളികളും

  
backup
August 12 2021 | 19:08 PM

59634235213-2


പ്രൊഫ. കെ. അരവിന്ദാക്ഷന്‍

കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമന്റേഷന്‍ മന്ത്രാലയം ജി.ഡി.പി സംബന്ധമായ 'കണക്കുകളി' മെയ് 31 ന് പുറത്തുവിട്ടിരുന്നു. ഇതില്‍ കാണുന്നതനുസരിച്ച് 2020-21 ല്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥകളുടെ വളര്‍ച്ച 7.3 ശതമാനത്തോളം ചുരുങ്ങിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ജി.ഡി.പി സംബന്ധമായ ഈ സ്ഥിതിവിവരക്കണക്കുകള്‍ കൊവിഡ് 19ന്റെയും തുടര്‍ന്നുണ്ടായ ലോക്ക്ഡൗണുകളുടെയും ആഘാതമെത്രയായിരുന്നു എന്ന സൂചന നല്‍കുന്നുണ്ടെന്നത് ശരിയായിരിക്കാം. എന്നാല്‍, അതിന്റെ ആഴവും പരപ്പും വ്യക്തമാക്കുന്ന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയില്ലെന്നതാണ് വസ്തുത.


സ്ത്രീ തൊഴിലുമായി ബന്ധപ്പെട്ട് കൊവിഡ് പ്രതികൂല ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നതെന്നതിന് ആധാരമാക്കാവുന്നതാണ് 'ബിസിനസ് സ്റ്റാന്റേര്‍ഡ്' നടത്തിയ പഠനം. ഔപചാരിക തൊഴില്‍ മേഖലയിലുള്ളവരെ സംബന്ധിച്ച് കൃത്യമായി മനസിലാക്കാന്‍ അനുയോജ്യമായ ഉപാധി അവരുടെ പ്രോവിഡന്റ് ഫണ്ട്- എംപ്ലോയിമെന്റ് പ്രൊവിഡന്റ് ഫണ്ട്- സംബന്ധിച്ചുള്ള വിവരങ്ങളാണ്. ഈ ഉപാധി അഥവാ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലൂടെ പുറത്തുവന്ന വിവരം 2020-21 ല്‍ ഇ.പി.എഫ് അംഗത്വമുള്ളവരുടെ എണ്ണത്തില്‍ 12.3 ശതമാനം ഇടിവുണ്ടായി എന്നാണ്. ഇതേ കാലയളവില്‍ പുരുഷന്മാരുടെ എന്റോള്‍മെന്റില്‍ 0.63 ശതമാനം വര്‍ധനവുണ്ടായി. അതേ അവസരത്തില്‍, 2018-19ല്‍ പുരുഷന്മാരുടെ അംഗത്വ വര്‍ധന 28.5 ശതമാനമായിരുന്നെങ്കില്‍, സ്ത്രീ തൊഴിലാളികളുടേത് 22.1 ശതമാനമാണ്. 2020-21 ലെ എന്റോള്‍മെന്റ് കണക്കുകള്‍ പ്രകാരം ഈ കാലയളവില്‍ ഇ.പി.എഫ് അംഗത്വത്തില്‍ 23 ശതമാനം ഇടിവുണ്ടായപ്പോള്‍ ഇതില്‍ ഏറെയും സ്ത്രീകളുടേതായിരുന്നു. മൊത്തം എന്റോള്‍മെന്റില്‍ രേഖപ്പെടുത്തിയ ഇടിവ് 8,40,523 ആയിരുന്നെങ്കില്‍ ഇതില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളുടേതായിരുന്നു. അരമില്യനിലേറെ സ്ത്രീകളാണ് ഔപചാരിക തൊഴില്‍ മേഖലയില്‍നിന്ന് പുറത്തുപോയതെന്ന് ഈ കണക്ക് വ്യക്തമാക്കുന്നു. അതായത്, പുരുഷന്മാരുടേതിന്റെ ഏകദേശം ഇരട്ടിയോളം.


ഇ.പി.എഫ് എന്റോള്‍ ചെയ്യപ്പെടുന്നവരെ അവരുടെ വയസ് കണക്കാക്കി അതിന്റെ അടിസ്ഥാനത്തില്‍ ആറ് വിഭാഗങ്ങളായി തരംതിരിച്ചിരിക്കുകയാണ്. 18 വയസില്‍ താഴെ, 18-21 വയസ്, 22-25 വയസ്, 26-28 വയസ്, 29-35 വയസ്, 35 ഉം അതിനു മുകളില്‍ വയസുള്ളവരും എന്നിങ്ങനെയാണ് ഈ തരംതിരിവ്. ഇതില്‍ 35 വയസിനു മുകളിലുള്ള വിഭാഗത്തില്‍ സര്‍വിസില്‍നിന്ന് വിരമിച്ചവരും ഉള്‍പ്പെടും. ഈ വേര്‍തിരിവ് കണക്കിലെടുക്കാതെ പരിശോധിക്കുമ്പോള്‍ കണ്ടെത്താന്‍ കഴിയുന്നത് 2020-21 ല്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ 5,46,936 സ്ത്രീകളായിരുന്നു എന്നാണ്. ഇതില്‍തന്നെ 3,49,319 പേര്‍ 35 വയസില്‍ താഴെയുള്ളവരുമായിരുന്നു. ഇതേ കാലയളവില്‍ 35 വയസില്‍ താഴെയുള്ള പുരുഷന്മാരില്‍ ഔപചാരിക തൊഴിലവസരങ്ങള്‍ നഷ്ടമായവര്‍ 1,13,319 പേര്‍ മാത്രമായിരുന്നു എന്നും കാണുന്നു. കൂടാതെ, കൊവിഡിന് മുമ്പുള്ള കാലയളവില്‍ പുതിയതായി തൊഴിലുകള്‍ ലഭിച്ചവരുടെ കൂട്ടത്തില്‍ സ്ത്രീകളുടെ എണ്ണം കുറവായിരുന്നു.
സ്ത്രീകളുടെ എന്റോള്‍മെന്റില്‍ ഇടിവുണ്ടാകുകയും അതോടൊപ്പം ഔപചാരിക തൊഴില്‍മേഖലയില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് വര്‍ധിക്കുന്ന പ്രവണതയോടൊപ്പം, സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി (സി.എം.ഐ.ഇ)യുടെ നഗരമേഖലാ തൊഴിലില്ലായ്മ സംബന്ധിച്ച കണക്കെടുപ്പും പ്രസക്തമാണ്. ഈ മേഖലയിലും തൊഴിലൊഴിവാക്കിപ്പോയവരുടെ കൂട്ടത്തില്‍ സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ധനവാണ് 2018 മുതല്‍ രേഖപ്പെടുത്തിയത്. ഫെബ്രുവരി 2018 നും മാര്‍ച്ച് 2020 ഇടക്ക് ഈ വിഭാഗത്തിലുള്ളവരുടെ തൊഴിലവസരങ്ങളില്‍ 8.8 ല്‍നിന്ന് 7.5 ശതമാനത്തിലേക്കാണ് ഇടിവുണ്ടായത്. ഈ പ്രവണത തുടരുകയുമാണ് ചെയ്തിട്ടുള്ളത്. 2021 ഫെബ്രുവരിയില്‍ നഗരമേഖലാ സ്ത്രീ തൊഴിലാളികളുടേത് വെറും 5.4 ശതമാനത്തില്‍ ഒതുങ്ങുകയും ചെയ്തിട്ടുണ്ട്.


വസ്തുത ഈ നിലയിലായിരിക്കെ, 2021 ജൂലൈ നാലാം വാരത്തില്‍ നാഷനല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ്(എന്‍.എസ്.ഒ) പുറത്തിറക്കിയ പീര്യോഡിക്ക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പി.എല്‍.എഫ്.എസ്)യുടെ ജൂലൈ 2019 മുതല്‍ ജൂണ്‍ 2020 വരെയുള്ള കാലയളവിലേക്കുള്ള വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഇതില്‍നിന്ന് ഭിന്നമായ കണക്കുകളും വസ്തുതകളുമാണ് പരാമര്‍ശിച്ചത്. എന്‍.എസ്.ഒ കാലാകാലങ്ങളിലെ അവസ്ഥാവിശേഷം സംബന്ധിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ ഔദ്യോഗിക രേഖയായി പുറത്തുവിടുന്നതിനു മുമ്പ് അവയുടെ ഉള്ളടക്കം ആനുകാലിക യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുക പതിവില്ലെന്നതാണ് തൊഴിലില്ലായ്മ സംബന്ധിച്ചുള്ള കണക്കുകളില്‍ വൈരുധ്യങ്ങള്‍ക്കിടവരുത്തുന്നത്. ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ന വാര്‍ഷിക റിപ്പോര്‍ട്ട് 2020 വര്‍ഷത്തിന്റെ രണ്ടാം പാദം കൂടി ഉള്‍പ്പെടുത്തിയുള്ള കണക്കുകള്‍ അടിസ്ഥാനമാക്കി തയാറാക്കിയതാണ്. ഈ കാലയളവിലാണല്ലോ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ കൊവിഡ് ഭാഗമായ ലോക്ക്ഡൗണ്‍ പരമ്പരകളുടെ ആഘാതം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടതായി വന്നിട്ടുള്ളതും ഈ ആഘാതം കഠിനമായി ബാധിച്ചിരുന്നത് ഇന്ത്യയിലെ അധ്വാനവര്‍ഗത്തെയാണെന്നതും അനിഷേധ്യമായ വസ്തുതകളാണ്. അപ്പോള്‍ പിന്നെ, ഈ കാലയളവില്‍ തൊഴിലില്ലായ്മയില്‍ വര്‍ധനവല്ല, മറിച്ച് തൊഴിലവസരങ്ങളില്‍ വര്‍ധനവാണുള്ളതെന്ന് ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യുന്നത് ഒരിക്കലും യാഥാര്‍ഥ്യബോധം പ്രതിഫലിപ്പിക്കുന്നതോ യുക്തിസഹമോ, നീതീകരിക്കത്തക്കതോ അല്ല. ഈ റിപ്പോര്‍ട്ടില്‍ കാണുന്നത് തൊഴിലില്ലായ്മയില്‍ 2018-19 നും 2019-20 നും ഇടക്ക് 5.8 ല്‍നിന്ന് 4.8 ശതമാനത്തിലേക്ക് ഇടിവ് രേഖപ്പെടുത്തി എന്നാണ്. സ്ത്രീ-പുരുഷ തൊഴിലാളി ഭേദമില്ലാതെ എന്നതിലുപരി നഗരമേഖലകളില്‍, സ്ത്രീകള്‍ക്കാണ് ഇതിന്റെ ആഘാതം കൂടുതലായി ഏല്‍ക്കേണ്ടിതായി വരിക എന്നത് വ്യക്തമാണ്. ഇത്തരം യാഥാര്‍ഥ്യങ്ങള്‍ കണക്കിലെടുക്കാതെ പതിവ് ഏര്‍പ്പാടാണെന്ന നിലയില്‍ തൊഴില്‍മേഖലാ സംബന്ധമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ നിരര്‍ഥകമാണെന്നു മാത്രമല്ല, വഞ്ചനകൂടിയാണ്. സമ്പദ്‌വ്യവസ്ഥയിലെ യഥാര്‍ഥ ചിത്രം തമസ്‌കരിക്കുകകൂടിയാണ് ഇതിലൂടെ സംഭവിക്കുക. ഏറ്റവും ഒടുവില്‍ ലഭ്യമാകുന്ന പ്രതിവാര തൊഴിലില്ലായ്മ താരതമ്യേന ഉയര്‍ന്ന 8.8 ശതമാനമെന്ന നിലയില്‍ തുടരുക തന്നെയായിരുന്നു.


തൊഴില്‍മേഖലയിലെ പുരോഗതി വിലയിരുത്തുന്നതിനു ഏറ്റവും അനുയോജ്യമായ ഉപാധി, തൊഴില്‍ തേടി എത്തുന്നവര്‍ക്ക് എന്തെങ്കിലും തരം തൊഴില്‍ ലഭ്യമാകുന്നുണ്ടോ എന്നതല്ല, അവര്‍ യഥാര്‍ഥത്തില്‍ അര്‍ഹിക്കുന്ന തൊഴിലവസരങ്ങള്‍ ലഭ്യമാണോ എന്നത് തിരിച്ചറിയുകയാണ്. ഇക്കാരണത്താല്‍ തന്നെയാണ് ലേബര്‍ സര്‍വേയുടെ ചില നിഗമനങ്ങള്‍ അശാസ്ത്രീയവും യാഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതുമല്ലെന്നും വിമര്‍ശനം ഉയരുന്നത്. ഉദാഹരണത്തിന് ഗാര്‍ഹിക മേഖലാ തൊഴിലാളികളുടെ എണ്ണത്തിലുണ്ടായ വര്‍ധനയുടെ അടിസ്ഥാനത്തില്‍ കാര്യങ്ങളെല്ലാം ഭദ്രമാണെന്ന നിഗമനത്തിലെത്തുന്നത് ശരിയല്ലെന്ന് പറയേണ്ടിവരുന്നത്. സര്‍വേ ഒട്ടേറെ ഉയര്‍ത്തിക്കാട്ടുന്നൊരു കാര്യമുണ്ട്. ഗാര്‍ഹിക സംരംഭങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവരില്‍ ഭൂരിഭാഗവും സ്ത്രീകളായതിനാല്‍ അവരുടെ തൊഴിലവസരങ്ങളും വരുമാനവും മെച്ചപ്പെട്ടെന്ന് അവകാശപ്പെടുന്നത് തീര്‍ത്തും തെറ്റായൊരു നിഗമനമാണ്. 2019-20 ല്‍ ഈ ഗ്രാമീണ മേഖലയില്‍ ഈ വിഭാഗത്തിലുള്ളവരുടെ എണ്ണത്തില്‍ അഞ്ച് ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഇവരുടെ തൊഴില്‍ സാധ്യതകളില്‍ 42.3 ശതമാനം എന്ന വളര്‍ച്ചാ നിരക്കാണ് രേഖപ്പെടുത്തിയത്.


അതേ അവസരത്തില്‍, ലേബര്‍ സര്‍വേ റിപ്പോര്‍ട്ടിലെ ഒരു നിഗമനം വസ്തുതാപരമാണ്. സര്‍വേ കണ്ടെത്തിയിരിക്കുന്നത് ലോക്ക്ഡൗണുകളുടെ ഫലമായി, താല്‍കാലിക തൊഴിലാളികളുടേതടക്കമുള്ളവരുടെ വരുമാനത്തില്‍ ഗണ്യമായ തോതിലുള്ള ഇടിവാണുണ്ടായിട്ടുള്ളത് എന്നത്. അസംഘടിത മേഖലകളില്‍ പണിയെടുക്കുന്നവരെ സംബന്ധിക്കുന്ന കൃത്യമായ കണക്കുകള്‍ കൊവിഡിനു മുമ്പും ലഭ്യമായിരുന്നില്ല. ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സ്ത്രീ തൊഴിലാളികളടക്കമുള്ളവരുടെ ശരിയായ വലുപ്പം മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം കണ്ടെത്തുക കൂടുതല്‍ ശ്രമകരമാണ്. ഇത്തരം സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തൊഴില്‍ മേഖലയിലെ നേര്‍ചിത്രം കണ്ടെത്താന്‍, കൂടുതല്‍ ശാസ്ത്രീയവും, കുറ്റമറ്റതും സത്യസന്ധവുമായ മാര്‍ഗങ്ങള്‍ വേണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടേണ്ടി വരുന്നത്. ഇതെത്രമാത്രം സാധ്യമാകുമെന്ന് കണ്ടുതന്നെ അറിയണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago