HOME
DETAILS
MAL
പ്രാണവായു
backup
August 12 2021 | 19:08 PM
ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിനാവശ്യമായ വാതകമാണ് ഓക്‌സിജന്‍. സംയുക്തരൂപത്തിലാണ് ഭൂമിയില്‍ ഓക്‌സിജന്‍ കാണപ്പെടുന്നത്. സ്വാഭാവിക അന്തരീക്ഷ മര്‍ദ്ദത്തിലും 25 ഡിഗ്രി സെല്‍ഷ്യസ് താപനിലയിലുമായി ഒരു ലിറ്റര്‍ ശുദ്ധജലത്തില്‍ 8.63 മില്ലി ഗ്രാം ഓക്‌സിജന്‍ അലിഞ്ഞു ചേരും. ആവര്‍ത്തന പട്ടികയിലെ പതിനാറാം ഗ്രൂപ്പിലാണ് ഓക്‌സിജന്റെ സ്ഥാനം. ജോസഫ് പ്രിസ്റ്റ്‌ലിയാണ് ഓക്‌സിജന്‍ കണ്ടെത്തിയത്. എന്നാല്‍ സമാനമായ കാലത്തുതന്നെ കാള്‍വില്‍ഹം ഷീലെ എന്ന ശാസ്ത്രജ്ഞനും ഓക്‌സിജന്‍ കണ്ടെത്തിയിരുന്നു. പക്ഷേ ജോസഫ് പ്രിസ്റ്റ്‌ലിക്കാണ് കണ്ടെത്തലിന്റെ ക്രഡിറ്റ് ലഭിച്ചത്. ഓക്‌സിജെനസ് എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഓക്‌സിജന്‍ എന്ന പേരിന്റെ ഉല്‍പത്തി. ദ്രവീകൃത വായുവിനെ അംശികസ്വേദനം നടത്തിയാണ് വ്യാവസായിക അടിസ്ഥാനത്തില്‍ ഓക്‌സിജന്‍ നിര്‍മിക്കുന്നത്. ലോകത്ത് ഒരു വര്‍ഷത്തില്‍ 10 കോടിടണ്‍ ഓക്‌സിജന്‍ നിര്‍മിക്കുന്നുണ്ട്.
ഓക്‌സിജന്‍
കേന്ദ്രങ്ങള്‍
ഭൂമിയിലെ കോടിക്കണക്കിന് ജീവജാലങ്ങള്‍ക്ക് ജീവന്‍ നിലനിര്‍ത്താനാവശ്യമായ പ്രാണവായു എവിടെനിന്നാണ് ലഭിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഭൂമിയിലെ വിവിധ വസ്തുക്കളിലൂടെയാണ് നമുക്കത് ലഭിക്കുന്നത്. സമുദ്രത്തിലെ ആല്‍ഗകളാണ് ഈ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത്. ഭൂമിയിലെ വൃക്ഷങ്ങളേക്കാള്‍ ഇവ ഓക്‌സിജന്‍ നിര്‍മിക്കുന്നുണ്ട്.
ശ്വസിക്കാന്‍
ശ്വസനപ്രക്രിയയുടെ ആദ്യഘട്ടമാണ് ശ്വാസോച്ഛ്വാസം. ഉച്ഛ്വാസവും (ശിുെശൃമശേീി) നിശ്വാസവും (ലഃുശൃമശേീി) ചേര്‍ന്ന പ്രക്രിയയ. ഒരു മിനുട്ടില്‍ നാം സാധാരണ പന്ത്രണ്ടു മുതല്‍ പതിനെട്ടു തവണ വരെ ശ്വാസോച്ഛ്വാസം നടത്തുന്നുണ്ട്. ശരീരത്തിലെത്തുന്ന ഓക്‌സിജന്‍ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോയതിനു ശേഷമാണ് രക്തത്തില്‍ ലയിക്കുന്നത്. നമ്മുടെ നാസാരന്ധ്രങ്ങള്‍ അവസാനിക്കുന്നത് നാസാഗഹ്വരത്തിലാണ്. നാസാഗഹ്വരം ഗ്രസനിയിലേക്ക് (ജവമൃ്യിഃ) തുറക്കുന്നു. ഇവിടെനിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്. ഇവ രണ്ടായി പിരിയുന്നതാണ് ശ്വസനികള്‍. ശ്വസനികള്‍ ശ്വാസകോശത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. ഇവിടെനിന്നു വീണ്ടും ശാഖകളായി പിരിയുന്ന ഇവയെ ശ്വസനികകള്‍ എന്ന് വിളിക്കുന്നു. ഇവ ഓരോന്നും ഒരു കൂട്ടം വായു അറകളിലേക്കാണ് പ്രവേശിക്കുന്നത്. ശ്വാസകോശം നിറയെ ഇത്തരത്തിലുള്ള വായു അറകളാണ്. ഇവയുടെ ഉപരിതലത്തില്‍ ധാരാളം രക്തലോമികള്‍ നിലകൊള്ളുന്നു. ഇവ ശ്വാസകോശത്തിന്റെ പ്രതല വിസ്തീര്‍ണം വര്‍ധിപ്പിക്കുന്നതിനാല്‍ വാതക വിനിമയ നിരക്ക് വര്‍ധിക്കുന്നു. ശ്വസനിക തുറക്കപ്പെടുന്ന വായു അറകളാണ് ആല്‍വിയോളി (അഹ്‌ലീഹശ). ചെറിയ സഞ്ചികളാണ് ഇവ. ഉച്ഛ്വാസ വായു അവസാനം ചെന്നെത്തുന്നത് ആല്‍വിയോളികളിലാണ്. ആല്‍വിയോളിയിലെ നേര്‍ത്ത രക്തക്കുഴലുകള്‍ ഓക്‌സിജനെ വലിച്ചെടുക്കുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ പുറംതള്ളുകയും ചെയ്യും. ഉച്ഛ്വാസത്തിലും നിശ്വാസത്തിലും ഓക്‌സിജന്റെ അളവില്‍ വ്യത്യാസമുണ്ട്. ഉച്ഛ്വാസത്തില്‍ അന്തരീക്ഷത്തിലെ ഓക്‌സിജന്റെ സാന്നിധ്യമുണ്ടാകും. എന്നാല്‍ നിശ്വാസസമയത്ത് ഓക്‌സിജന്‍ വളരെ ചെറിയ അളവില്‍ മാത്രമേ കാണപ്പെടുന്നുള്ളൂ. ഓക്‌സിജന്‍ വായു അറകളിലെ രക്തത്തില്‍ ലയിക്കുന്നതിനാലാണിത്. അതേസമയം കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് നിശ്വാസ വായുവില്‍ കൂടുതലായിരിക്കും
മലിനമാകുന്ന വായു
പ്രാണവായുവായ ഓക്‌സിജനാണ് നാം ശ്വസിക്കുന്നത്. എന്നാല്‍ അന്തരീക്ഷവായുവില്‍ ഓക്‌സിജന്‍ മാത്രമല്ല മറ്റ് അനേകം വാതകങ്ങളും ഉണ്ട്. ഒരു ദിവസം നാം ശരാശരി പത്തായിരം ലിറ്റര്‍ വായു ശ്വസിക്കുന്നുണ്ട് എന്നാണ് കണക്ക്. ഇങ്ങനെ ശ്വസിക്കുന്ന വായുവിനൊപ്പം ധാരാളം പൊടിപടലങ്ങളും രോഗാണുക്കളും അകത്തേക്ക് കടക്കും. ഇതിനെതിരെ ശരീരം തന്നെ ചില സുരക്ഷാ കവചങ്ങളൊരുക്കിയിട്ടുണ്ട്. എന്നാല്‍ ശരീരത്തിന്റെ സുരക്ഷാ കവചങ്ങളെ മറികടക്കാന്‍ കഴിവുള്ള മാലിന്യവും രോഗാണുക്കളും വായുവില്‍ ഉണ്ടെങ്കിലോ. നാം വളരെ പെട്ടെന്ന് രോഗിയായി തീരും. വ്യവസായ വിപ്ലവത്തിന്റെ ആരംഭത്തോടെയാണ് ഭൂമിയിലെ അന്തരീക്ഷ വായുവും മലിനമായി തുടങ്ങുന്നത്. യന്ത്രങ്ങളും ഫാക്ടറികളും വാഹനങ്ങളും പുറത്തേക്കു വിടുന്ന പുകയില്‍ ജീവജാലങ്ങളെ രോഗിയാക്കാനുളള സൂക്ഷ്മ ഘടകങ്ങള്‍ ധാരാളമായുണ്ട്. നാം ശ്വസിക്കുന്ന വായുവില്‍ ഖരദ്രവ്യരൂപങ്ങളില്‍ നിരവധി സൂക്ഷ്മ കണങ്ങള്‍ കാണപ്പെടാറുണ്ട്. അവയില്‍ പെര്‍ട്ടിക്യുലേറ്റ് മാറ്റര്‍ 2.5 അഥവാ 2.5 മൈക്രോമീറ്റര്‍ വ്യാസമുള്ള സൂക്ഷ്മ കണങ്ങള്‍ ശ്വസനത്തിലൂടെ അകത്ത് കയറുകയാണെങ്കില്‍ നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ നാം നേരിടേണ്ടി വരും.
ഓക്‌സിജന്റെ
വാണിജ്യരംഗം
അന്തരീക്ഷ വായുവില്‍ 21 ശതമാനം ഓക്‌സിജനും 78 ശതമാനം നൈട്രജനുമാണുള്ളത്. അന്തരീക്ഷവായുവില്‍നിന്ന് ഓക്‌സിജനെ വേര്‍തിരിക്കാന്‍ അംശിക സ്വേദനമാണ് ഉപയോഗപ്പെടുത്തുന്നത്. ഉന്നത മര്‍ദ്ദത്തില്‍ ദ്രാവകാവസ്ഥയിലെത്തിച്ച ശേഷമാണ് കൂടുതലായും ഓക്‌സിജനെ വേര്‍തിരിച്ചെടുക്കുന്നത്. ക്രയോജനിക് എയര്‍സെപ്പറേഷനില്‍ അന്തരീക്ഷവായുവിനെ ആദ്യം വേര്‍തിരിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഇതിനുശേഷം തണുപ്പിച്ചാണ് ഓക്‌സിജനെ വേര്‍തിരിക്കുന്നത്. മെഡിക്കല്‍ രംഗത്ത് നൈട്രസ് ഓക്‌സൈഡുമായി ചേര്‍ത്ത് വേദനസംഹാരിയായും അനസ്‌തേഷ്യയ്ക്കായും ഓക്‌സിജനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ദ്രാവകാവസ്ഥയിലുള്ള ഓക്‌സിജനാണ് ഉരുക്കുനിര്‍മാണശാലകളിലും പെട്രോള്‍ കെമിക്കല്‍ വ്യവസായത്തിലും വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന ഓക്‌സിജനെ അണുവിമുക്തമാക്കി പ്രത്യേക സിലിണ്ടറുകളില്‍ നിറച്ചാണ് മെഡിക്കല്‍ രംഗത്ത് ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ ദ്രവ ഓക്‌സിജനെ 861 ലിറ്റര്‍ ഓക്‌സിജന്‍ വാതകമാക്കി മാറ്റാനാകും. ജലത്തിലുടെ വൈദ്യുതി കടത്തിവിട്ട് ഇലക്ട്രോലൈസിസിലൂടെയും ഓക്‌സിജനെ വേര്‍തിരിക്കാറുണ്ട്.
ഒാക്‌സിജന്‍
പാര്‍ലറുകളുടെ കാലം
അന്തരീക്ഷത്തില്‍ ഇത്തരത്തിലുള്ള കണികകള്‍ കാണപ്പെടുന്നത് വായു മലിനീകരണം സൃഷ്ടിക്കാന്‍ കാരണമാകുന്നു. വാഹനങ്ങളില്‍നിന്നും വ്യവസായ ശാലകളില്‍ നിന്നും പുറത്തുവിടുന്ന പുകയില്‍ ഇത്തരത്തിലുള്ള ഘടകങ്ങളുണ്ടായിരിക്കും. ഡല്‍ഹിയിലെ പകല്‍ സമയത്തെ ഒരു ക്യൂബിക് മീറ്റര്‍ വായുവില്‍ ഏകദേശം 300 മൈക്രോഗ്രാം സൂക്ഷ്മ കണങ്ങള്‍ കാണുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആരോഗ്യകരമായ സൂക്ഷ്മകണങ്ങളുടെ അളവ് 25 മൈക്രോ ഗ്രാം മുതല്‍ 35 മൈക്രോ ഗ്രാം വരെ ആണ്. വായു മലിനീകരണം മൂലം ലോകത്ത് 5.5 മില്യണ്‍ ജനങ്ങള്‍ പ്രതിവര്‍ഷം മരണമടയുന്നു എന്നാണ് കണക്ക്. വായു മലിനീകരണം മൂലം ശ്വാസ കോശ അര്‍ബുദം, ആസ്മ, ഹൃദ്രോഗം എന്നീ രോഗങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷാഘാതത്തിന് വായു മലിനീകരണവുമായി വലിയ ബന്ധമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വരും കാലങ്ങളില്‍ ശുദ്ധവായുവിന് വേണ്ടി പോരാട്ടത്തിലായിരിക്കും ഓരോ മനുഷ്യനും. മിനറല്‍ വാട്ടര്‍ പോലെ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വിപണില്‍ സ്ഥാനം പിടിച്ചത് തന്നെ ഇതിന്റെ ആദ്യ സൂചനയാണ്. ഓക്‌സിജന്‍ പാര്‍ലറുകളും ഓക്‌സിജന്‍ വിപണന കേന്ദ്രങ്ങളും വരും കാലങ്ങളില്‍ ലോകം കീഴടക്കും.
കൊവിഡ് ബാധിച്ചാല്‍
ഓക്‌സിജന്‍ കുറയുന്നത്
കൊവിഡ് ബാധയും ശരീരത്തിലെ ഓക്‌സിജന്‍ നിലയും തമ്മിലുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പലരും ഇപ്പോള്‍ മനസിലാക്കിയിട്ടുണ്ടാകും. ശ്വസനനാളത്തിലെത്തുന്ന വൈറസുകള്‍ ശ്വസന നാളിയിലും ശ്വസന സ്തരത്തിലും നീര്‍ക്കെട്ട് സൃഷ്ടിച്ച് ഓക്‌സിജന്‍ വിനിമയം ഗണ്യമായി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതോടെ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ക്രമാതീതമായി കൂടുകയും ചെയ്യും. ഇതിന്റെ ഫലമായി ശരീരം അമിതമായി ശ്വാസോച്ഛ്വാസമെടുക്കും. മിനുട്ടില്‍ 24-30 തവണയൊക്കെയാകുന്നത് ഓക്‌സിജന്‍ ശ്വാസകോശ പരാജയത്തിലേക്കെത്തുന്നതിന്റെ ലക്ഷണമാണ്. ഓക്‌സിജന്‍ ക്രമാതീതമായി കുറയുന്നവരുടെ നാക്ക്, ചുണ്ട്, കൈകള്‍ എന്നിവിടങ്ങളില്‍ നീലനിറം കാണപ്പെടാറുണ്ട്. ശരീരത്തില്‍ ഓക്‌സിജന്‍ അമിതമായി കുറയുന്ന ഹൈപ്പോക്‌സിയയും ക്രമാതീതമായി വര്‍ധിക്കുന്ന ഹൈപ്പര്‍ ഓക്‌സിയയും ഒരു പോലെ ദോഷമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."