കന്നഡ നടന്‍ ചേതന്‍ കുമാര്‍ ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ബജ്‌റംഗ്ദള്‍; കേസെടുത്ത് ബംഗളൂരു പൊലിസ്
ബംഗളൂരു: ഹിന്ദുവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കന്നഡ നടന്‍ ചേതന്‍ കുമാറിനെതിരെ കേസ്. ഹിന്ദു ജാഗരണ്‍ വേദികെ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലിസാണ് നടനെതിരെ കേസെടുത്തത്.
വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വകുപ്പുകള്‍ ചുമത്തിയാണ് ചേതന്‍ കുമാറിനെതിരെ കേസെടുത്തിരിക്കുന്നത്. ബജ്റംഗ്ദള്‍ ബെംഗളൂരു നോര്‍ത്ത് കണ്‍വീനര്‍ ശിവകുമാറാണ് നടനെതിരെ പരാതിയുമായി പൊലിസിനെ സമീപിച്ചത്.
കന്നഡ സിനിമയായ 'കാന്താര' കാണിക്കുന്ന 'ഭൂത കോലവുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശമാണ് കേസിനാധാരം. ഭൂത കോല ഹിന്ദു സംസ്‌കാരത്തിന്റെ ഭാഗമാണെന്ന റിഷഭ് ഷെട്ടിയുടെ പരാമര്‍ശത്തിന് ചേതനേ മറുപടിയുമായി രംഗത്തെത്തിയിരുന്നു. ഷെട്ടിയുടെ പരാമര്‍ശം തെറ്റാണെന്നായിരുന്നു ചേതന്റെ മറുപടി. ഇതിന് പിന്നാലെ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിലും ചേതന്‍ സമാന വാദം ഉന്നയിച്ചിരുന്നു.
കന്നഡ സിനിമയായ 'കാന്താര' കാണിക്കുന്ന 'ഭൂത കോലം' ഹിന്ദുസംസ്‌കാരത്തിന്റെ ഭാഗമല്ലെന്നും ഹിന്ദുക്കള്‍ ഇന്ത്യയില്‍ വരുന്നതിനുമുമ്പേ ഇവിടത്തെ ആദിവാസികള്‍ക്കിടയിലുണ്ടായിരുന്ന ആചാരമാണെന്നും കഴിഞ്ഞദിവസം ചേതന്‍ പറഞ്ഞിരുന്നു. പരാമര്‍ശത്തിന് പിന്നാലെ ഹിന്ദുത്വവാദികള്‍ പ്രതിഷേധവുമായി രംഗത്തെത്തി.
അതേസമയം ഹിന്ദുത്വവാദികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ ദലിത് സംഘടനകള്‍ നടന് പിന്തുണ അറിയിച്ച് രംഗത്തെത്തി. പ്രാചീന ദ്രാവിഡ സംസ്‌കാരത്തിന്റെ ഭാഗമാണ് ഭൂതകോലമെന്ന് ദലിത് സംഘടനാനേതാക്കള്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഹിജാബ് വിധി പുറപ്പെടുവിച്ച ജഡ്ജിക്കെതിരേ ട്വിറ്ററില്‍ പരാമര്‍ശം നടത്തിയതിന് ചേതനെ അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിന് ശേഷം ജാമ്യത്തില്‍ പുറത്തിറങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിനെതിരെ പുതിയ വിവാദം ഉടലെടുത്തിരിക്കുന്നത്. കേസില്‍ ചേതനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."