'കടലിന്റെ രണ്ട് തീരങ്ങള്‍ ഒരിക്കലും ഒന്നാകാറില്ല'; ഉത്തര്‍പ്രദേശിലെ എ.ഐ.എം.ഐ.എം -ബി.ജെ.പി സഖ്യമെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്ന് ഉവൈസി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി സഖ്യമെന്ന ചോദ്യത്തിനു പോലും പ്രസക്തിയില്ലെന്ന് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി. കടലിന്റെ രണ്ടറ്റം ഒരിക്കലും കൂട്ടിമുട്ടാറില്ലെന്നും ഉവൈസി പറഞ്ഞു. ന്യൂസ് 24ന് നല്‍കിയ അഭിമുഖത്തിലാണ് എംപിയുടെ പ്രതികരണം.
യോഗി സര്‍ക്കാറിന്റെ കൊവിഡ് പ്രതിരോധത്തിലെ വീഴ്ച ഉള്‍പെടെ വിവിധ വിഷയങ്ങളില്‍ അദ്ദേഹം പ്രതികരിച്ചു. രണ്ട
ാം തരംഗത്തില്‍ ബി.ജെ.പിയെ എവിടേയും കണ്ടിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നൂന്നോ നാലോ ലക്ഷം മരണം രണ്ടാം തരംഗത്തില്‍ സംസ്ഥാനത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു മുസ്‌ലിം എന്ന രീതിയിലുള്ള സംസാരം ബി.ജെ.പിയുടേതാണെന്ന് അദ്ദേഹം തുറന്നടിച്ചു. സംസ്ഥാനത്തെ മുസ്‌ലിം സാക്ഷരതാ നിരക്ക് ഇപ്പോഴും എന്തു കൊണ്ടാണ് 58 ശതമാനം മാത്രമായിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. സംസ്ഥാനത്തെ വനിതാ സുരക്ഷയും അപകടത്തിലാണ് അദ്ദേഹം പറഞ്ഞു.
UP में @BJP4India के साथ जाने का तो सवाल ही नहीं पैदा होता, समंदर के दो किनारे एक नहीं हो सकते - बैरिस्टर @asadowaisi https://t.co/tp4Agb7Oax
— AIMIM (@aimim_national) August 11, 2021
തെരഞ്ഞെടുപ്പില്‍ നൂറു മണ്ഡലങ്ങളില്‍ മത്സരിക്കാനാണ് എഐഎംഐഎം ആലോചിക്കുന്നത്. ഓം പ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ്പിയുമായും ഭാഗിദാരി സങ്കല്‍പ്പ് മോര്‍ച്ചയുമായും ധാരണയിലെത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. 2017ല്‍ ബിജെപിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട പാര്‍ട്ടിയാണ് എസ്ബിഎസ്പി. ബിജെപി യുപി പ്രസിഡണ്ട് സ്വതന്ത്ര ദേവ് സിങ്ങുമായി ഈയിടെ ഓം പ്രകാശ് രാജ്ഭര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."