വളാഞ്ചേരി വിനോദ് വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം
മഞ്ചേരി: വളാഞ്ചേരിയിലെ വ്യാപരിയായിരുന്ന എറണാകുളം എളംകുളം വൃന്ദാവന്‍ കോളനിയിലെ വിനോദ്കുമാറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ ജീവപര്യന്ത തടവിന് വിധിച്ചു. മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എം.ആര്‍ അനിതയാണ് ശിക്ഷ വിധിച്ചത്.
[caption id="attachment_88042" align="alignnone" width="607"] കൊല്ലപ്പെട്ട വിനോദ് കുമാര്‍ [/caption]ഭാര്യയായ ജ്യോതിയും സുഹൃത്ത് മുഹമ്മദ് യൂസഫുമാണ് പ്രതികള്‍. പ്രതികള്‍ക്ക് ജീവപര്യന്തത്തിന് പുറമേ 42,500 രൂപ പിഴയും വിധിച്ചു. 2015 ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. 54കാരനായ വിനോദ് കുമാര്‍ വളാഞ്ചേരിയിലെ വാടകവീട്ടില്‍ വച്ചാണ് കൊല്ലപ്പെട്ടത്. വിനോദ് കുമാര്‍ മറ്റൊരു വിവാഹം കഴിച്ചതോടെ സ്വത്ത് നഷ്ടപ്പെടുമെന്ന ആശങ്കയാണ് വിനോദിന്റെ കൊലപാതകത്തില്‍ കലാശിച്ചത്. ആശങ്ക കാരണം വിനോദിനെ കൊലപ്പെടുത്താന്‍ അഞ്ചു ലക്ഷം രൂപ നല്‍കി കുടുംബസുഹൃത്തായ യൂസുഫിനെ ഏല്‍പ്പിച്ചെന്നാണ് കേസ്.
കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍, കുറ്റകൃത്യത്തില്‍ ഒത്തൊരുമിക്കല്‍ എന്നീ വകുപ്പുകളിലാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."