പ്രിയ വര്‍ഗീസിന്റെ നിയമനം: സ്റ്റേ ഹൈക്കോടതി നീട്ടി
കൊച്ചി • കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം തടഞ്ഞ സ്റ്റേ ഉത്തരവ് ഹൈക്കോടതി നീട്ടി. സര്‍വകലാശാല വിശദീകരണത്തിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റേ നീട്ടിയത്. അടുത്ത ബുധനാഴ്ച ഹരജി പരിഗണിക്കുന്നത് വരെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സ്റ്റേ നീട്ടിയത്. അസോ. പ്രൊഫസര്‍ നിയമനത്തിന് മിനിമം എട്ടുവര്‍ഷത്തെ അധ്യാപന പരിചയം വേണമെന്നാണ് യു.ജി.സി നിഷ്‌കര്‍ഷിക്കുന്നത്. ഫാക്കല്‍റ്റി ഡെവലപ്‌മെന്റ് പ്രോഗ്രാമിന് വേണ്ടി പ്രിയ വര്‍ഗീസ് അവധിയെടുത്ത കാലയളവുകൂടി അധ്യാപന പരിചയമായി കണക്കാക്കിയാണ് നിയമനത്തിന് പരിഗണിച്ചതെന്നും പ്രിയ വര്‍ഗീസിന് യോഗ്യതയില്ലെന്നും യു.ജി.സി കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസ് കണ്ണൂര്‍ സര്‍വകലാശാല മലയാളം അസോ. പ്രൊഫസര്‍ നിയമന റാങ്ക് പട്ടികപുനഃക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ജോസഫ് സ്‌കറിയ നല്‍കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."