ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണം; ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവെക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും വിലക്കി ദുബൈ അറ്റോർണി ജനറൽ
ഏഴാം ക്ലാസ് വിദ്യാർഥിയുടെ മരണം; ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പങ്കുവെക്കുന്നതും അഭിപ്രായങ്ങൾ പറയുന്നതും വിലക്കി ദുബൈ അറ്റോർണി ജനറൽ
ദുബൈ: ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങൾക്ക് തടയിട്ട് ദുബൈ ഭരണകൂടം. മരിച്ച കുട്ടിയുടെ വിവരങ്ങളോ ഫോട്ടോകളോ പ്രസിദ്ധീകരിക്കുന്നത് ദുബൈ അറ്റോർണി ജനറൽ ചാൻസലർ എസ്സാം ഇസ്സ അൽ ഹുമൈദാൻ നിരോധിച്ചു. മരിച്ചയാളുടെ കുടുംബത്തോടുള്ള ബഹുമാനം മുൻനിർത്തിയാണ് തീരുമാനം.
സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ തെറ്റായ വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് എസ്സാം ഇസ അൽ ഹുമൈദാൻ തീരുമാനമെടുത്തത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സംഭവത്തെക്കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നതും വിലയിരുത്തൽ നടത്തുന്നതും ഉത്തരവ് പ്രകാരം നിയമ വിരുദ്ധമാണ്.
പ്രിന്റ്, ഓഡിയോ, വിഷ്വൽ, സോഷ്യൽ മീഡിയ എന്നിവയെല്ലാം നിരോധനത്തിൽ ഉൾപ്പെടുന്നു.
തന്ത്രപ്രധാനമായ കാര്യങ്ങളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങൾ എങ്ങനെയാണ് സമൂഹത്തിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നതെന്ന് അറ്റോർണി ജനറൽ എടുത്തുകാണിച്ചു. ഇത്തരം കാര്യങ്ങൾ സമൂഹത്തിൽ ആശങ്കയും ആശയക്കുഴപ്പവും ഉളവാക്കുമെന്നും അവ പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന ആരെയും നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയമാക്കുമെന്നും അറ്റോർണി ജനറൽ മുന്നറിയിപ്പ് നൽകി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."