കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ചു, കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥക്ക് ദാരുണാന്ത്യം
തിരുവനന്തപുരം • കെ.എസ്.ആർ.ടി.സി ബസ് സ്‌കൂട്ടറിൽ ഇടിച്ച് കെ.എസ്.എഫ്.ഇ ഉദ്യോഗസ്ഥ മരിച്ചു. തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് അപകടം. ഉള്ളൂർ ഭാസി നഗർ കാരുണ്യയിൽ കുമാരി ഗീത (52)യാണ് ദാരുണമായി മരിച്ചത്. കെ.എസ്.എഫ്.ഇ കാസർഗോഡ് ചിറ്റാഴിക്കൽ ബ്രാഞ്ച് മാനേജറും 179ൽ കെ.കരുണകരന്റെ ഗൺമാനായിരുന്ന പരമേശ്വരന്റെ (ഇൻസ്പെക്ടർ ഓഫ് പൊലിസ് എസ്.എ.പി) ഭാര്യയുമാണ്.
അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ടു മിനിട്ട് ദൂരമേ ഉണ്ടായിരുന്നുള്ളൂ ജനറൽ ആശുപത്രിയിലേക്ക്. എന്നിട്ടും ഇരുപത് മിനുട്ടിലേറെയാണ് ഇവർ ജീവനുവേണ്ടി യാചിച്ച് നടുറോഡിൽ കിടന്നത്. േറാഡിലൂടെ പോയ ഒരു വാഹനവും നിർത്തിയില്ലെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. കാസർകോട്ടേക്ക് പോകാൻ റെയിവേ സ്‌റ്റേഷനിലേക്കുള്ള യാത്രയ്ക്കിടെ പനവിള ജങ്ഷനിലാണ് ഇവരും ഭർത്താവും സഞ്ചരിച്ച സ്‌കൂട്ടറിൽ െക.എസ്.ആർ.ടി.സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീണു.
ഗീതയുടെ പുറത്തൂകൂടി ബസ് കയറി ഇറങ്ങി. പരമേശ്വരനും ഗുരുതര പരുക്കേറ്റു.
തലസ്ഥാന നഗരിയിലെ തിരക്കേറിയ റോഡിൽ അപകടം ഉണ്ടായിട്ടും ആശുപത്രിയിലെത്തിക്കാൻ ആരും തയാറായില്ല. രക്തം വാർന്നാണ് മരണം. മക്കൾ: ജി.പി ഗൗരി, ഋഷികേശ്. മരുമകൻ: കിരൺ (കെ.എസ്.ഇ.ബി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."