അര നൂറ്റാണ്ട് കുളിക്കാതെ കഴിഞ്ഞു; കുളിച്ചപ്പോൾ മരണം കൊണ്ടുപോയി
തെഹ്റാന് • ലോകത്തിലെ ഏറ്റവും 'വൃത്തിഹീനന്‍' എന്ന് അറിയപ്പെട്ടിരുന്ന ഇറാന്കാരന് അമോ ഹാജി 94ാം വയസില്‍ അന്തരിച്ചു. അര നൂറ്റാണ്ടിലധികം കുളിക്കാതെ കഴിച്ചുകൂട്ടിയ അമോ ഹാജി ഏതാനും മാസം മുമ്പ് ആദ്യമായി ഒന്നു കുളിച്ചതോടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാൽ, അതിനു തൊട്ടുപിന്നാലെ മരിക്കുകയായിരുന്നു.
തെക്കന്‍ ഇറാനിലെ ഫാര്‍സിലെ ദെജ്ഗ ഗ്രാമത്തില്‍ കഴിഞ്ഞ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യമെന്ന് ഇറാന് ഔദ്യോഗിക വാര്‍ത്ത ഏജന്‍സി ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അസുഖം ബാധിക്കുമെന്ന് ഭയന്നാണ് ഹാജി കുളി ഒഴിവാക്കിയിരുന്നത്. എന്നാൽ, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഗ്രാമവാസികള്‍ ഹാജിയെ ശൗചാലയത്തിലെത്തിച്ച് കുളിപ്പിച്ചു. ഇതിനു പിന്നാലെയാണ് മരണം. ഒറ്റയ്ക്കാണ് ഹാജി കഴിഞ്ഞുവന്നിരുന്നത്. 2013ല്‍ 'അമോ ഹാജിയുടെ വിചിത്ര ജീവിതം' എന്ന പേരില്‍ ഡോക്യുമെന്ററിയും പുറത്തിറങ്ങിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."