HOME
DETAILS

ജലാലാബാദും പിടിച്ച് താലിബാൻ; ശേഷിക്കുന്നത് കാബൂൾ മാത്രം

  
backup
August 15 2021 | 03:08 AM

world-taliban-capture-jalalabad-kabul-only-main-city-in-afghan-control

കാബൂൾ: അഫ്ഗാനിസ്താനിൽ സുപ്രധാന പ്രവിശ്യ തലസ്ഥാനങ്ങൾ കീഴടക്കിയ താലിബാൻ കിഴക്കൻ നഗരമായ ജലാലാബാദും പിടിച്ചെടുത്തു. രാജ്യ തലസ്ഥാനമായ കാബൂൾ മാത്രമാണ് പ്രമുഖ നഗരങ്ങളിൽ ഇനി കീഴടക്കാൻ ബാക്കിയുള്ളത്.

താലിബാന്റെ പതാക കണ്ടാണ് ഞങ്ങൾ ഇന്ന് ഉണർന്നെണീറ്റത്. ഒരു പോരാട്ടം പോലുമില്ലാതെ അവർ നഗരം കീഴടക്കിയിരിക്കുന്നു. ജാലാലാബാദിലെ താമസക്കാരൻ പറയുന്നു.

തലസ്ഥാന നഗരിയുടെ 11 കിലോമീറ്റർ തെക്കുള്ള ചഹർ അസ്‌യാബ് ജില്ലയിൽവരെ താലിബാൻ എത്തിക്കഴിഞ്ഞു. സൈനിക വാഹനങ്ങൾ പിടിച്ചെടുത്ത് അതിലാണ് സംഘം നഗരങ്ങളിൽ റോന്തു ചുറ്റുന്നത്. കാബൂളിനോട് ചേർന്നുള്ള മുഴുവൻ പ്രവിശ്യകളും താലിബാൻ പിടിച്ചടക്കിയതായി അഫ്ഗാൻ അധികൃതർ അറിയിച്ചു.

അഫ്ഗാൻ സൈന്യവും താലിബാനും തമ്മിൽ രൂക്ഷ ഏറ്റുമുട്ടലാണ് മിക്കയിടങ്ങളിലും നടക്കുന്നത്. പാകിസ്താൻ അതിർത്തിയായ പക്തിയ പ്രവിശ്യയും പൂർണമായും കീഴടക്കി. രാജ്യത്തിന്റെ വടക്കൻ നഗരമായ മസാറെ ശരീഫ് താലിബാൻ ആക്രമിച്ചതായും ഇവിടെ കനത്ത പോരാട്ടം നടക്കുന്നതായും പ്രവിശ്യ ഗവർണറുടെ വക്താവ് അറിയിച്ചു. യുദ്ധം ശക്തമായതിനെ തുടർന്ന് പലായനവും ഏറിയിട്ടുണ്ട്. അഫ്ഗാനിൽനിന്നുള്ള അഭയാർഥികൾക്ക് മുന്നിൽ അതിർത്തികൾ അടക്കരുതെന്ന് യു.എൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, താലിബാനെ പ്രതിരോധിക്കാൻ സൈന്യത്തിന്റെ പുനർവിന്യാസത്തിനാണ് മുഖ്യ പരിഗണനയെന്ന് അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഗനി പറഞ്ഞു. കാബൂളിന് തൊട്ടടുത്തെത്തി താലിബാൻ ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ ടെലിവിഷൻ പ്രസംഗത്തിലാണ് ഗനി നയം വ്യക്തമാക്കിയത്. ജനങ്ങളുടെമേൽ യുദ്ധം അടിച്ചേൽപിക്കാനോ കൂടുതൽ മരണങ്ങളോ ആഗ്രഹിക്കുന്നില്ല. അഫ്ഗാൻ ജനതക്ക് സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സർക്കാറിന് അകത്തും പുറത്തും വിപുല ചർച്ചകൾ ആരംഭിച്ചിട്ടുണ്ട് -ഗനി പറഞ്ഞു. ജനപ്രതിനിധികളും രാജ്യാന്തര പങ്കാളികളുമായി സംസാരിച്ച് രാഷ്ട്രീയ പരിഹാരം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹെറാത്ത്, കാന്തഹാർ അടക്കമുള്ള പട്ടണങ്ങൾ നിലവിൽ താലിബാന് കീഴിലാണ്. സർക്കാർ സേനയുടെ ചെറുത്തുനിൽപ് പലയിടത്തും ദുർബലമായിത്തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ, തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരുന്നത് വരെ വിമാനത്താവളങ്ങളുടെ നിയന്ത്രണം നിലനിർത്തുന്നതിനായി 3000 യു.എസ് മറീനുകൾ ശനിയാഴ്ച അഫ്ഗാനിലെത്തി. കൂടുതൽ സേനാംഗങ്ങൾ ഇന്നെത്തും. താലിബാൻ എത്തുംമുമ്പ് തന്ത്രപ്രധാനരേഖകൾ തീയിട്ടു നശിപ്പിക്കാൻ യു. എസ് എംബസി ഉദ്യോഗസ്ഥർക്കു നിർദേശം നൽകി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ജീവനുണ്ടെങ്കില്‍ നാളെ സഭയില്‍ പോകും; സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ ഇരിക്കും' : പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഗിയ ഗ്രേറ്റ് പിരമിഡിനേക്കാള്‍ 11 മടങ്ങ് ഉയരത്തോളം കോണ്‍ക്രീറ്റ് കൂമ്പാരം; ഗസ്സയില്‍ 42 ദശലക്ഷം ടണ്‍ കെട്ടിടാവശിഷ്ടങ്ങള്‍ 

International
  •  2 months ago
No Image

എ.ഡി.ജി.പി- ആര്‍.എസ്.എസ് കൂടിക്കാഴ്ച്ച; നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് അനുമതി,നാല് പ്രതിപക്ഷ എം.എല്‍.എമാരെ താക്കീത് ചെയ്തു

Kerala
  •  2 months ago
No Image

കൊച്ചിയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുകയറി യുവതിക്ക് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

ശ്രീനാഥ് ഭാസിയേയും പ്രയാഗ മാര്‍ട്ടിനേയും ചോദ്യം ചെയ്യും; ഇരുവരും  ഓം പ്രകാശിന്റെ മുറിയിലെത്തിയത് പാര്‍ട്ടിക്ക്

Kerala
  •  2 months ago
No Image

തെല്‍ അവീവിലേക്ക് ഹമാസ്, ഹൈഫയില്‍ ഹിസ്ബുല്ല ഒപ്പം ഹൂതികളും; ഇസ്‌റാഈലിനെ ഞെട്ടിച്ച് തുരുതുരാ റോക്കറ്റുകള്‍ 

International
  •  2 months ago
No Image

റേഷന്‍ മസ്റ്ററിങ്: മഞ്ഞ, പിങ്ക് കാര്‍ഡുകാരുടെ സമയ പരിധി ഇന്ന് അവസാനിക്കും; പൂര്‍ത്തിയായത് 60% മാത്രം 

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി; സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും

Weather
  •  2 months ago
No Image

തെരഞ്ഞെടുപ്പ് ഗോദയിലും കരുത്ത് കാട്ടി വിനേഷ്

National
  •  2 months ago
No Image

ഹരിയാനയില്‍ അപ്രതീക്ഷിത മുന്നേറ്റവുമായി ബി.ജെ.പി;  കശ്മീരിലും 'ഇന്‍ഡ്യ'ന്‍ കുതിപ്പിന് മങ്ങല്‍ 

National
  •  2 months ago