ഹെയ്ത്തി ഭൂകമ്പം: മരണം 304 ആയി
പോര്‍ട്ട് ഒ പ്രിന്‍സ്: കരീബിയന്‍ ദ്വീപുരാഷ്ട്രമായ ഹെയ്ത്തിയിലെ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്പത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നൂറുകണക്കിന് ആളുകള്‍ക്ക് പരുക്കേല്‍ക്കുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
റിക്ടര്‍ സ്കെയിലില്‍ 7.2 രേഖപ്പെടുത്തിയമാണ് ഹെയ്ത്തിയിലുണ്ടായത്.. ഭൂകമ്പത്തെ തുടര്‍ന്ന് ഹെയ്ത്തിയിലും അമേരിക്കയിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചുവെങ്കിലും പിന്നീട് പിന്‍വലിച്ചു. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകുന്നേരം 5.59ഓടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. ഹെയ്ത്തിയിലെ പോര്‍ട്ട് ഓഫ് പ്രിന്‍സിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.
കെട്ടിടങ്ങള്‍ക്ക് വന്‍ കേടുപാടുകള്‍ സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അമേരിക്കയിലെ അലാസ്കയിലും ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. വൈകുന്നേരം 5.27നാണ് ഇവിടെ ഭൂചലനം അനുഭവപ്പെട്ടത്. അലാസ്കന്‍ മുനമ്പില്‍ രണ്ടാഴ്ച മുന്‍പുണ്ടായ ഭൂകമ്പങ്ങളെ തുടര്‍ന്ന് മേഖലയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ രണ്ടാമത്തെ മുന്നറിയിപ്പാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
2010ല്‍ ഹെയ്ത്തിയിലുണ്ടായ വന്‍ ഭൂകമ്പം വലിയ ആള്‍നാശം വിതച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."