വിവാഹമോചന കേസില്‍ അനുകൂല വിധിയുണ്ടായില്ല; ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്നും യുവാവിന്റെ ആത്മഹത്യാ ശ്രമം
കൊച്ചി:വിവാഹമോചന കേസില്‍ നല്കിയ അപ്പീലില്‍ അനുകൂല വിധിയുണ്ടാകാത്തതില് ഹൈക്കോടതി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് യുവാവ്. ചിറ്റൂര്‍ സ്വദേശി വിനു ആന്റണിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് രാവിലെയാണ് ഹൈക്കോടതിയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ആത്മഹത്യാ ശ്രമത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപെടുത്തിയ ഇയാള്‍ നിലവില്‍ എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഇയാള്‍ക്ക് നേരത്തെ കുടുംബ കോടതിയില്‍നിന്നും വിവാഹമോചനം ലഭിച്ചിരുന്നു. എന്നാല്‍ മിനു ആന്റണിയ്ക്കെതിരെ മുന്‍ഭാര്യ കുടുംബകോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ഇരുപത്തി രണ്ടായിരത്തി അഞ്ഞൂറ് രൂപ പ്രതിമാസം ജീവനാംശം നല്കാന് കോടതി ഉത്തരവിട്ടിരുന്നു.കൂലി പണിക്കാരനായ തനിക്ക് ഇത്രയും വരുമാനമില്ലെന്നും തുകയില്‍ കുറവ് വരുത്തണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ചെങ്കിലും സിംഗിള്‍ ബഞ്ച് 20,000 രൂപയാക്കി നിശ്ചയിച്ചു.ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇയാളുടെ ആത്മഹത്യാ ശ്രമം. സെന്‍ട്രല്‍ പോലീസ് വിനു ആന്റണിക്കെതിരെ ആത്മഹത്യാശ്രമത്തിന് കേസ് എടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."