സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ഫീസീടാക്കാന്‍ ഖത്തര്‍
ദോഹ: സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തുന്നവരില്‍ നിന്ന് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍, പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ ചികിത്സാ സേവനങ്ങള്‍ക്ക് ഫീസീടാക്കും.സര്‍ക്കാര്‍ പൊതുജനാരോഗ്യ മന്ത്രാലയമാണ് ഇതിനെ സംബന്ധിച്ച് തീരുമാനമെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതിനായുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുന്നതിന്റെ ആദ്യ ഘട്ടം എന്ന നിലയിലാണ് ചികിത്സക്ക് സന്ദര്‍ശകരില്‍ നിന്നും ഫീസ് ഈടാക്കുന്നത്.
എന്നാല്‍ നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തുന്നതു വരെ പ്രവാസി താമസക്കാരില്‍ നിന്ന് സര്‍ക്കാര്‍ മെഡിക്കല്‍ സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കില്ല. പൗരന്മാര്‍ക്കും മറ്റ് ചില വിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ സൗജന്യമായിരിക്കും.അതേസമയം കഴിഞ്ഞ ഫെബ്രുവരി മുതലാണ് രാജ്യത്തെത്തുന്ന സന്ദര്‍ശകര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കിയത്. സന്ദര്‍ശകര്‍ ഖത്തറില്‍ താമസിക്കുന്ന കാലയളവില്‍ മുഴുവനും ഇന്‍ഷുറന്‍സ് കവറേജ് നിര്‍ബന്ധമാണ്.
Content Highlights:hmc and phcc medical fees for visitors only qatars health ministry
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."