ഞങ്ങളാണ് സംഘി, നിങ്ങളല്ല; കെജ്‌രിവാളിനെ ഓർമിപ്പിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ
കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇന്ത്യയിൽ ഐശ്വര്യം വരാൻ കറൻസികളിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം ഉൾപ്പെടുത്തണമെന്ന എ.എ.പി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളിനെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഞങ്ങളാണ് സംഘ്പരിവാരെന്നും നിങ്ങളല്ലെന്നും എ.എ.പി നേതാവിനെ ബി.ജെ.പി നേതാവ് ഓർമിപ്പിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച രണ്ടുവരി കുറിപ്പിലാണ് സന്ദീപിന്റെ ഓർമപ്പെടുത്തൽ. സന്ദീപിന്റെ പോസ്റ്റ് ഇങ്ങനെ: ''നിങ്ങൾ ഇടക്ക് മറന്ന് പോകുന്നു. ഞങ്ങളാണ് സംഘപരിവാർ, നിങ്ങൾ ആം ആദ്മിയാണ്''. നോട്ടിൽ ഹിന്ദുദൈവങ്ങളുടെ ചിത്രം വയ്ക്കണമെന്ന വാർത്തയുടെ സ്‌ക്രീൻഷോട്ട് സഹിതമാണ് സന്ദീപ് വാര്യരുടെ പോസ്റ്റ്.
സാമ്പത്തികരംഗത്ത് അഭിവൃദ്ധിയുണ്ടാകാൻ ദൈവങ്ങളുടെയും ദേവതമാരുടെയും അനുഗ്രഹം കൂടി വേണമെന്ന് പറഞ്ഞാണ് നോട്ടുകളിൽ ദൈവങ്ങളുടെ ചിത്രം വയ്ക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് കെജരിവാൾ ആവശ്യപ്പെട്ടത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഇന്ന് സൗരാഷ്ട്രയിൽ തുടക്കം കുറിക്കാനിരിക്കെയാണ് ഹിന്ദുത്വ കാർഡിറക്കിയുള്ള എ.എ.പി നേതാവിന്റെ പ്രസ്താവന വന്നത്.
bjp leader Sandeep varier remind kejriwal on sangh pariwar ideology
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."