രമണന്‍ 55-ാം പതിപ്പ് പ്രകാശനം ചെയ്തു
കോട്ടയം: സഹകരണ ലൈബ്രറികള്‍ക്കുളള രണ്ടാംഘട്ട പുസ്തകവിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും എസ്.പി.സി.എസ് പ്രസിദ്ധീകരിച്ച ചങ്ങമ്പുഴയുടെ രമണന്റെ 55-ാമത് പതിപ്പിന്റെ പ്രകാശനവും മന്ത്രി എ.സി മൊയ്തീന്‍ നിര്‍വഹിച്ചു.
മൂന്ന് വ്യത്യസ്ത കവര്‍ പേജുകളില്‍ പുറത്തിറക്കിയ പുസ്തകത്തിന്റെ ആദ്യ കോപ്പി ചങ്ങമ്പുഴയുടെ ചെറുമകന്‍ ഹരികുമാറും ജോര്‍ജ് സി. കാപ്പനും ചേര്‍ന്ന് ഏറ്റുവാങ്ങി.
സഹകരണ സ്ഥാപനങ്ങള്‍ നേരിടുന്ന ഏതുതരം പ്രശ്‌നങ്ങളും സഹകരണ അടിസ്ഥാനത്തില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു.
ഈ സ്ഥാപനങ്ങളുടെ വളര്‍ച്ചയ്ക്കുള്ള അടിസ്ഥാനഘടകങ്ങള്‍ ജനങ്ങളുടെ സഹകരണത്തിലൂടെ ഉറപ്പുവരുത്തണം. സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ആവശ്യമായ എല്ലാ നിയമസംരക്ഷണവും സര്‍ക്കാര്‍ നല്‍കും. സ്വകാര്യ പ്രസിദ്ധീകരണ സ്ഥാപനങ്ങളെപോലെ ഈ മേഖലയിലെ പ്രസിദ്ധീകരണങ്ങളും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവയായി മാറണം. ഇതിനായി ആധുനിക വിപണന തന്ത്രങ്ങള്‍ ആവിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് കൃതി പരിചയപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."