വിതരണത്തില്‍ വീഴ്ച; യുവതിക്ക് രണ്ടു ഡോസും ഒരുമിച്ചുനല്‍കി
തിരുവനന്തപുരം: മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ യുവതിക്ക് ഒരു ദിവസം രണ്ടു ഡോസ് കൊവിഡ് വാക്സിന് കുത്തിവച്ചതായി പരാതി.
അന്തിയൂര്‍ക്കോണം സ്വദേശി ശ്രീലക്ഷ്മിക്കാണ് (25) രണ്ടു തവണ കൊവിഷീല്‍ഡ് വാക്സിന് നല്‍കിയത്. തുടര്‍ന്ന് യുവതിയെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാക്കി. രണ്ടാമത്തെ ഡോസ് എടുക്കുമ്പോള്‍ യുവതി വാക്സിന് എടുത്തിട്ടുണ്ടെന്നു പറഞ്ഞെങ്കിലും അതുശ്രദ്ധിക്കാതെ ആരോഗ്യപ്രവര്‍ത്തക കുത്തിവയ്ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ആദ്യം കുത്തിവച്ചത് ടെസ്റ്റ് ഡോസായിരിക്കുമെന്ന് കരുതിയെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്നും വാക്സിന് എടുത്തില്ലെന്നു പറഞ്ഞതിനെ തുടര്‍ന്നാണ് വീണ്ടും നല്‍കിയതെന്നുമാണ് മലയിന്‍കീഴ് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തില്‍ ഡി.എം.ഒ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."