റാന്നിയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണം
പത്തനംതിട്ട:റാന്നി വാഴക്കുന്നത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണം. കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മൂന്ന് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പാലത്തില്‍ ഒരുമിച്ചിരുന്നത് ചോദ്യം ചെയ്ത് മൂന്നംഗ സംഘം മര്‍ദിച്ചുവെന്ന് കാട്ടി വിദ്യാര്‍ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്കി. ഇന്നലെ ഉച്ചക്കായിരുന്നു സംഭവം.
എന്നാല്‍ കാറിന് വഴികൊടുക്കാഞ്ഞതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമെന്നാണ് പൊലീസ് പറയുന്നത്.
കാറിലെത്തിയ ഒരു സ്ത്രീയും രണ്ട് പുരുഷന്മാരുമടങ്ങുന്ന സംഘം തങ്ങളെ മര്‍ദിക്കുകയും അസഭ്യം പറയുകയുകയുമായിരുന്നുവെന്ന് കാണിച്ച് വിദ്യാര്‍ഥികളായ വിഷ്ണു, സല്മാന്, ആദര്‍ശ് എന്നിവരാണ് പൊലിസില്‍ പരാതി നല്‍കിയത്.തങ്ങളെ മര്‍ദിച്ചതിന് പുറമെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥികള്‍ പറഞ്ഞു. എന്നാല്‍ മൂന്ന് ബൈക്കുകള്‍ വഴിക്ക് കുറുകെ വെച്ചിരുന്നത് കാരണം കാറിന് കടന്നുപോകാന്‍ തടസമുണ്ടായി. ബൈക്കുകള്‍ മാറ്റാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍ ഇത് ചോദ്യം ചെയ്തതോടെ സംഘര്‍ഷമുണ്ടായതാണെന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥികള്‍ക്കെതിരെ കാര്‍ യാത്രക്കാര്‍ കോയിപ്രം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."