യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം; സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാന് മൂന്ന് വര്‍ഷം തടവ്
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ സമാജ് വാദി പാര്‍ട്ടി നേതാവും എം.എല്‍.എയുമായ അസംഖാന് മൂന്ന് വര്‍ഷം തടവ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും രാംപൂര്‍ ജില്ലാ മജിസ്ട്രേറ്റായിരുന്ന ആഞ്ജനേയ കുമാര്‍ സിംഗ് ഐ.എ.എസിനുമെതിരെ 2019ല്‍ അസംഖാന് നടത്തിയ വിദ്വേഷം പ്രസംഗത്തിനെതിരെയാണ് നടപടി. പ്രസംഗം പ്രകോപനപരമായിരുന്നെന്ന് ആരോപിച്ച് രജിസ്്റ്റര്‍ ചെയ്ത കേസില്‍ മൂന്ന് വര്‍ഷം തടവും 25,000 രൂപ പിഴയുമാണ് കോടതി ശിക്ഷയായി വിധിച്ചത്.
രണ്ടില്‍ കൂടുതല്‍ വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിനാല്‍ അസം ഖാന് എം.എല്‍.എ സ്ഥാനം നഷ്ടപ്പെടും.അഴിമതിയും മോഷണവും അടക്കം 90ലധികം കേസുകളാണ് അസംഖാനെതിരെ നിലവിലുള്ളത്.വ്യാജരേഖകള്‍ ചമച്ച കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലായിരുന്ന അസംഖാന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഈ വര്‍ഷം ആദ്യമാണ് പുറത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."