ഒടുവിൽ ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തു; പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാളിനെ പിരിച്ചുവിട്ടു
സാൻഫ്രാൻസിസ്‌കോ: ശതകോടീശ്വരനായ ഇലോൺ മസ്‌ക് നീണ്ട വിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ സമൂഹമാധ്യമ ഭീമൻ ട്വിറ്റർ ഏറ്റെടുത്തു. പിന്നാലെ മുതിർന്ന ഉദ്യോഗസ്ഥരെ മസ്‌ക് പിരിച്ചുവിടുകയുംചെയ്തു. ട്വിറ്റർ സി.ഇ.ഒ പരാഗ് അഗർവാൾ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ (സി.എഫ്.ഒ), ലീഗൽ പോളിസി മേധാവി, ട്രസ്റ്റ് ആൻഡ് സേഫ്റ്റ് മേധാവി തുടങ്ങിയവരെയാണ് പുറത്താക്കിയത്.
ട്വിറ്റർ വാങ്ങുന്നതിനുള്ള കരാറിൽനിന്നു പിന്നാക്കം പോയ മസ്‌കിനെ കോടതിയിൽ നേരിട്ടത് പരാഗിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. കോടതി നിർദേശിച്ച പ്രകാരം കരാർ നടപ്പാക്കാനുള്ള കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് മസ്‌കിന്റെ നടപടികൾ.
മസ്‌ക് കമ്പനി ഏറ്റെടുക്കുകയാണെങ്കിൽ ഇവരെ പിരിച്ചുവിടുമെന്ന് ഉറപ്പായിരുന്നു. ഇവർക്കുള്ള മതിയായ നഷ്ടപരിഹാരം നൽകുമെന്നും മസ്‌കിന്റെ വൃത്തങ്ങൾ അറിയിച്ചിരുന്നു.
ഇന്നലെ ട്വിറ്ററിൽ തന്റെ ബയോ 'ചീഫ് ട്വിറ്റ്' എന്ന് മസ്‌ക് മാറ്റിയിരുന്നു. സാൻഫ്രാൻസിസ്‌കോയിൽ ഉള്ള ട്വിറ്ററിന്റെ ആസ്ഥാനവും അദ്ദേഹം സന്ദർശിച്ചു. ബുധനാഴ്ച ഒരു സിങ്കുമായി മസ്‌ക് ട്വിറ്റർ ആസ്ഥാനത്തെത്തിയതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
Elon Musk Takes Control Of Twitter, Fires CEO Parag Agarwal. Elon Musk sacked chief executive Parag Agrawal, as well as the company's chief financial officer and its head of legal policy
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."