HOME
DETAILS
MAL
ആളുകള്‍ ക്യൂവില്‍ കാത്തുനില്ക്കേ വാക്സിനേഷന് കേന്ദ്രത്തിലെ ജനവാതില്‍ വഴി കുത്തിവയ്പ്; വിഡിയോ വൈറല്‍
backup
August 17 2021 | 11:08 AM
ന്യൂഡല്‍ഹി: കൊവിഡ് വാക്സിനേഷന് സെന്ററില്‍ അപാകത. രാജ്യമെമ്പാടും വാക്സിനേഷന് ഡ്രൈവ് സജീവമായി നടക്കുന്നതിനിടെ വാക്സിനേഷന് ക്യാംപില്‍ അനധികൃതമായി എത്തി ഒരാള്‍ വാക്സിന് സ്വീകരിക്കുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. കെട്ടിടത്തിന്റെ പിന്‍വശത്തെ ജനലിലൂടെ ചാടി വാക്സിന് സ്വീകരിക്കുകയാണ്.
വാക്സിന് കേന്ദ്രത്തിന് മുന്നില്‍ നീണ്ട നിരയാണുള്ളത്. എല്ലാവരും നോക്കിനില്‍ക്കെയാണ് സംഭവം. ആശുപത്രി അധികൃതരും അറിഞ്ഞുകൊണ്ടാണ് എന്ന ആരോപണവും ഉയരുന്നുണ്ട്. അതേസമയം വാക്സിനേഷന് സെന്റര്‍ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തമല്ല. തരുണ്‍ യാഗി എന്ന ഫേസ്ബുക്കിലൂടെയാണ് വിഡിയോ പ്രചരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."