സിഗരറ്റ് പങ്കിട്ട് നല്‍കിയില്ല,സുഹൃത്തിനെ മുപ്പതടി താഴ്ച്ചയിലേക്ക് തള്ളിയിട്ടു കൊന്നു; പ്രതി പിടിയില്‍
ഉത്തര്‍പ്രദേശ്: സിഗരറ്റ് പങ്കിട്ട് നല്‍കാത്തതിനെ തുടര്‍ന്ന് സുഹൃത്തിനെ മുപ്പതടി താഴ്ച്ചയിലേക്ക് തളളിയിട്ട് കൊന്നു.ഉത്തര്‍പ്രദേശിലെ ആഗ്ര ജില്ലയിലാണ് സംഭവം. 27കാരനായ കപ്തന്‍ സിംഗ് എന്നയാളാണ് മരിച്ചത്.
സുഹൃത്തുക്കളായ ഇരുവരും കോട്ടമതിലില്‍ ഇരുന്ന് പുകവലിക്കുന്നതിനിടെ സിഗരറ്റ് നല്‍കാത്തതിന്റെ പേരില്‍ ഇരുവരും തമ്മില്‍ വഴക്കുണ്ടാകുകയും ഇതേ തുടര്‍ന്ന് രോഷാകുലനായ പ്രതി സുഹൃത്തിനെ 30 അടി താഴ്ചയിലേക്ക് തള്ളിയിട്ട് കൊല്ലുകയുമായിരുന്നു. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പരിക്കേറ്റ കപ്തന്‍ സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടെ തന്നെ സുഹൃത്ത് തള്ളിയിട്ട വിവരം വിളിച്ച് അറിയിച്ചതായി സഹോദരന് ലഖന്‍ സിംഗ് വെളിപ്പെടുത്തി. ലഖന്‍ സിംഗിന്റെ പരാതിയെ തുടര്‍ന്ന് പ്രതിക്കെതിരെ ഐ.പി.സി സെക്ഷന്‍ 304 പ്രകാരം കേസെടുത്തതായി ആഗ്ര രകബ്ഗഞ്ച് എസ്.എച്ച്.ഒ രാകേഷ് കുമാര്‍ പറഞ്ഞു. പ്രതി ചോദ്യം ചെയ്യലിനിടെ, താന്‍ മദ്യപിച്ചിരുന്നുവെന്നും താന്‍ സുഹൃത്തിനോട് സിഗരറ്റ് പലതവണ ആവശ്യപ്പെട്ടിട്ടും തരാതെ വന്നപ്പോള്‍ കോട്ടമതിലില്‍ നിന്ന് തള്ളിയിട്ടുവെന്ന് പ്രതി സമ്മതിച്ചതായും പൊലിസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."