HOME
DETAILS
MAL
വീട് കവര്‍ച്ച ചെയ്ത തമിഴ് മോഷ്ടാക്കള്‍ പിടിയില്‍
backup
August 26 2016 | 19:08 PM
കോഴിക്കോട്: വീട് കവര്‍ച്ച ചെയ്ത് പണവും സ്വര്‍ണാഭരണവും കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശികളായ രണ്ടു പേര് പിടിയില്‍. വെസ്റ്റ് ഹില്‍ പീപ്പിള്‍സ് റോഡിലെ രഞ്ജിനി എന്ന വീടിന്റെ പിന്‍ഭാഗത്തെ ഗ്രില്ലിന്റെ പൂട്ട്പൊളിച്ച് അകത്തുകടന്ന് ഒന്നരലക്ഷംരൂപയും അഞ്ച് പവന് സ്വര്‍ണാഭരണങ്ങളും കളവ് നടത്തിയ തിരുനെല്‍വേലി ശങ്കരകോവില്‍ സ്വദേശികളായ കൃഷ്ണമ്മ (ചിന്നതായ് -44), ചിന്നകാളി (കാളിതായ് - 35) എന്നിവരെയാണ് പിടികൂടിയത്.
കണ്ണൂര്‍ നിര്‍മലഗിരി സ്വദേശിയായ പാടശ്ശേരി ജയനും ഭാര്യയും വീട് പൂട്ടി ജോലിക്ക് പോയി രാത്രി തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. പിന്നീട് കോഴിക്കോട് നോര്‍ത്ത് അസി.കമ്മിഷണര്‍ ഇ.പി.പൃത്ഥ്വിരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതികള്‍ ബീച്ച് ആശുപത്രിപരിസരത്തുണ്ടെന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."