സഊദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യങ്ങളിലുള്ളവരുടെ ഇഖാമയും റീ എൻട്രിയും സെപ്റ്റംബർ 30 വരെ നീട്ടി നൽകും
റിയാദ്: നിലവിലെ സാഹചര്യത്തിൽ വിദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമയും റീ എൻട്രിയും നീട്ടി നൽകാൻ നടപടികൾ ആരംഭിച്ചതായ സഊദി പാസ്പോർട്ട് വിഭാഗം അറിയിച്ചു. സെപ്റ്റംബർ 30 വരെ നീട്ടി നൽകാനാണ് നടപടികൾ ആരംഭിച്ചത്. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. പതിനായിരക്കണക്കിന് വിദേശികകൾക്കാണ് ഇത് ആശ്വാസം പകരുക. പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്നവരുടെ ഇഖാമായും റീ എൻട്രിയുമാണ് പുതുക്കി നൽകുക. നേരത്തെയുള്ള പ്രഖ്യാപന കാലാവധി ഈ മാസം 31 വരെ നീട്ടാനായിരുന്നു.
ഇതോടൊപ്പം വിസിറ്റിങ് വിസയും സൗജന്യമായി നീട്ടി നൽകാൻ നിർദേശമുണ്ട്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയിരിക്കുന്ന നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് രാജാവിന്റെ പ്രഖ്യാപനം. ഇതിനായി ആരും ജവാസാത്ത് ഓഫീസുകളെ സമീപിക്കേണ്ടതില്ലെന്നും നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററുമായി സഹകരിച്ച് ഓട്ടോമാറ്റിക് ആയി പുതുക്കുമെന്നും ജവാസാത്ത് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."