ഓഗസ്റ്റിൽ ഖത്തർ സന്ദർശിച്ചവരുടെ എണ്ണം 264,000 കടന്നു; 78 ശതമാനം വർധന
ഓഗസ്റ്റിൽ ഖത്തർ സന്ദർശിച്ചവരുടെ എണ്ണം 264,000 കടന്നു; 78 ശതമാനം വർധന
ദോഹ: ഓഗസ്റ്റിൽ ഖത്തർ സന്ദർശിച്ചവരുടെ എണ്ണം ഏകദേശം 264,000 കടന്നു. ജൂലൈയെ അപേക്ഷിച്ച് പ്രതിമാസ സന്ദർശകരുടെ എണ്ണത്തിൽ 8.5 ശതമാനം കുറവ് രേഖപ്പെടുത്തി. എന്നാൽ കഴിഞ്ഞ വർഷം ഓഗസ്റ്റിലെ കണക്കിനേക്കാൾ 78 ശതമാനം വാർഷിക വർധനവും ഈ ഓഗസ്റ്റിൽ രേഖപ്പെടുത്തി.
ഖത്തറിൽ എത്തിയവരിൽ ഏറ്റവും കൂടുതൽ സന്ദർശകർ ജി.സി.സി രാജ്യങ്ങളിൽ നിന്നാണ്. 43 ശതമാനം പേരാണ് ജി.സി.സിയിൽ നിന്നെത്തിയത്. പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ പ്രതിമാസ സ്ഥിതിവിവര കണക്കനുസരിച്ച്, മൊത്തം സന്ദർശകരുടെ 62 ശതമാനവുമായി എയർ വഴിയുള്ള സന്ദർശകരാണ്.
2023 ജൂലൈയെ അപേക്ഷിച്ച് ഓഗസ്റ്റിൽ ഖത്തറിന്റെ തുറമുഖങ്ങളിൽ എത്തുന്ന മൊത്തം കപ്പലുകളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തി. 10.3 ശതമാനം വർധനവാണ് ഈ മാസം ഉണ്ടായത്. കപ്പലുകളുടെ മൊത്തം ടണ്ണേജ് 2023 ജൂലൈയെ അപേക്ഷിച്ച് 22.1 ശതമാനം വർധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."