HOME
DETAILS
MAL
വാതരോഗിക്ക് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; മരുന്ന് മാറിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍
backup
October 09 2023 | 05:10 AM
വാതരോഗിക്ക് നല്‍കിയത് ഹൃദ്രോഗത്തിനുള്ള മരുന്ന്; മരുന്ന് മാറിയത് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ഫാര്‍മസിയില്‍നിന്ന് മരുന്ന് മാറിനല്‍കിയതായി പരാതി. വാതരോഗിയായ പെണ്‍കുട്ടിക്ക് ഹൃദ്രോഗത്തിനുള്ള മരുന്നാണ് നല്‍കിയത്. പെണ്‍കുട്ടി 45 ദിവസം മരുന്ന് കഴിച്ചു.
ഡോക്ടര്‍ എഴുതി നല്‍കിയത് വാതരോഗത്തിനുള്ള മരുന്ന് തന്നെയായിരുന്നു. ഫാര്‍മസിയില്‍നിന്നാണ് മരുന്ന് മാറിയത്. ആരോഗ്യനില മോശമായ പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലിസിലും പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."