തലശ്ശേരിയില്‍ പിടിയിലായ യുവാവിനെ പെരുമ്പാവൂരിലേക്കു കൊണ്ടുപോയി
തലശ്ശേരി: വിജിലന്‍സ് ഉദ്യോഗസ്ഥരെന്ന വ്യാജേന പട്ടാപ്പകല്‍ പെരുമ്പാവൂരിലെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ തലശ്ശേരി പൊലിസ് കസ്റ്റഡിയിലെടുത്ത ഒരു പ്രതിയെ പെരുമ്പാവൂരിലേക്കു കൊണ്ടുപോയി. കൂത്തുപറമ്പ് പറമ്പായി കണിയാന്റെ വളപ്പില്‍ ഫസീറിനെയാണ് (26) പെരുമ്പാവൂരിലേക്കു കൊണ്ടുപോയത്. സി.ഐ പ്രദീപന് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം വ്യാഴാഴ്ചയാണു പ്രതിയെ കസ്റ്റഡിയിലെടുത്തത്. കുഴല്‍പ്പണ തട്ടിപ്പ് കേസിലെ പ്രതികൂടിയാണ് പിടിയിലായ ഫസീറെന്നു പൊലിസ് പറഞ്ഞു.
ഗള്‍ഫിലായിരുന്ന ഫസീര്‍ ഏതാനും മാസം മുമ്പാണു നാട്ടിലെത്തിയത്. ബംഗളൂരുവിലും എറണാകുളത്തുമായി താമസിച്ചുവന്ന ഫസീര്‍ മറ്റ് ചില കേസുകളില്‍ കൂടി പ്രതിയാണെന്നു സംശയിക്കുന്നതായി പൊലിസ് പറഞ്ഞു. തടിയന്റവിടെ നസീര്‍ ഉള്‍പ്പെടെയുള്ളവരുമായി ഫസീറിനു ബന്ധമുണ്ടെന്നു പൊലിസ് പറഞ്ഞു.
തലശ്ശേരി ചിറക്കര സ്വദേശിയില്‍ നിന്ന് ഇന്നോവ കാര്‍ സംഘടിപ്പിച്ച് ഫസീര്‍ പെരുമ്പാവൂരിലെത്തുകയും മറ്റുള്ളവരുമായി ചേര്‍ന്ന് കവര്‍ച്ച നടത്തുകയും ചെയ്യുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ഫസീറിന്റെ കൂട്ടുപ്രതികളെക്കുറിച്ച് പൊലിസ് അന്വേഷണം ആരംഭിച്ചു.
വിവാഹ ആവശ്യത്തിനാണെന്നു പറഞ്ഞാണ് ഫസീര്‍ തലശ്ശേരി ചിറക്കരയിലെ വാഹന ബ്രോക്കര്‍ വഴി കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ഇന്നോവ കാര്‍ തരപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."