ഗ്രീൻഫീൽഡ് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിൽ ഒന്നാം റാങ്കുമായി ദുബൈ
ഗ്രീൻഫീൽഡ് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റിൽ ഒന്നാം റാങ്കുമായി ദുബൈ
ദുബൈ: 2023-ന്റെ ആദ്യ പകുതിയിൽ ദുബൈയിൽ നിക്ഷേപം നടത്തിയത് 511 ഗ്രീൻഫീൽഡ് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് (എഫ്‌ഡിഐ) പദ്ധതികൾ. ലോകത്തിലെ തന്നെ ഇത്തരം പ്രോജക്‌ടുകളുടെ ഏറ്റവും മികച്ച ലക്ഷ്യസ്ഥാനമായി ദുബൈ മാറി. ഗ്രീൻഫീൽഡ് ഫോറിൻ ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് ഒന്നാം റാങ്കാണ് ദുബൈക്ക് നിലവിൽ. ഫിനാൻഷ്യൽ ടൈംസ് 'എഫ്ഡിഐ മാർക്കറ്റ്സ്' ഡാറ്റ അനുസരിച്ച്, സിംഗപ്പൂരാണ് രണ്ടാം സ്ഥാനത്ത്. 325 പ്രോജക്ടുകളാണ് സിംഗപ്പൂരിൽ ഉള്ളത്.
2023 ന്റെ ആദ്യ പകുതിയിൽ, ഗ്രീൻഫീൽഡ് എഫ്ഡിഐ പദ്ധതികളിൽ ദുബൈയുടെ ആഗോള വിഹിതം 6.58 ശതമാനമായിരുന്നു. കഴിഞ്ഞ വർഷം ഇതേ ആറ് മാസ കാലയളവിൽ 3.83 ശതമാനമായിരുന്നു ആഗോള വിഹിതം. ദുബൈ ഇക്കണോമി ആൻഡ് ടൂറിസം ഡിപ്പാർട്ട്‌മെന്റിലെ (ഡി.ഇ.ടി) ദുബൈ എഫ്ഡിഐ മോണിറ്റർ പുറത്തുവിട്ട പുതിയ ഡാറ്റ പ്രകാരം, ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കാലയളവിൽ മൊത്തം 880 എഫ്ഡിഐ പദ്ധതികൾ ലോഗ് ചെയ്തിട്ടുണ്ട്. ഇത് വർഷം തോറും 70 ശതമാനം വളർച്ചയാണ് കാണിക്കുന്നത്.
അതേസമയം, രാജ്യത്ത് ആഗോള ഗ്രീൻഫീൽഡ് എഫ്ഡിഐ മൂലധനം 20.87 ബില്യൺ ദിർഹമായി ഉയർന്നു. 2022ൽ എട്ടാം സ്ഥാനത്ത് നിന്ന് 2023ൽ ആഗോളതലത്തിൽ ആറാം സ്ഥാനത്തേക്ക് ഉയർന്നു. എഫ്ഡിഐ പദ്ധതികളിൽ നിന്നുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ദുബൈ 2022 ലെ ഒമ്പതാം സ്ഥാനത്ത് നിന്ന് ആഗോളതലത്തിൽ നാലാം സ്ഥാനത്തേക്ക് ഉയർന്നു. 2022 നെ അപേക്ഷിച്ച് 2023-ൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ 43.3 ശതമാനം വർധനവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."