HOME
DETAILS
MAL
ചോദ്യമായി ചാബഹാര്‍ തുറമുഖ പദ്ധതി
backup
August 17 2021 | 18:08 PM
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാന് താലിബാന് പിടിച്ചെടുത്തതോടെ ചോദ്യമായി ഇന്ത്യയുടെ ഇറാനിലെ ചാബഹാര്‍ തുറമുഖ പദ്ധതിയുടെ ഭാവി. പാകിസ്താനെ ഒഴിവാക്കി മുംബൈയില്‍ നിന്ന് കടല്‍മാര്‍ഗം ഇറാനിലെ ചാബഹാറിലേക്കും അവിടെ നിന്ന് കരമാര്‍ഗം കാബൂളിലേക്കും വാണിജ്യപാത നിര്‍മിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ചാബഹാര്‍ തുറമുഖത്തിനായി നിക്ഷേപം നടത്തിയത്.
ഇതിന്റെ ഭാഗമായി ഇന്ത്യ അഫ്ഗാനിസ്ഥാനിലൂടെ റോഡും നിര്‍മിച്ചിട്ടുണ്ട്. ഈ പദ്ധതിയുടെ ഭാവി ഇനി താലിബാന്റെ നിലപാടിനെ ആശ്രയിച്ചിരിക്കുന്നു. പദ്ധതി നടപ്പാക്കുന്നത് ഇന്ത്യന്‍ സര്‍ക്കാര്‍ വൈകിച്ചതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇറാന് ചൂണ്ടിക്കാട്ടുന്നത്. അമേരിക്ക ഇറാനെതിരേ ഉപരോധം ഏര്‍പ്പെടുത്തിയതിനാലാണ് പദ്ധതിയുടെ നിര്‍മാണം മന്ദഗതിയിലായത്.
അതോടൊപ്പം അമേരിക്കയ്ക്ക് പാകിസ്താനെയും ഉസ്ബെക്കിസ്ഥാനെയും അഫ്ഗാനിസ്ഥാനെയും ചേര്‍ത്ത് പുതിയൊരു വാണിജ്യപാത പണിയാനുള്ള പദ്ധതിയുണ്ട്. ഈ പദ്ധതിയില്‍ ഇന്ത്യയെയോ ഇറാനെയോ ഉള്‍പ്പെടുത്താന്‍ അമേരിക്കക്ക് താല്പര്യവുമില്ല. ചൈനക്കാകട്ടെ പാകിസ്താനിലെ ഗ്വാദാര്‍ തുറമുഖ പദ്ധതിയിലാണ് താല്പര്യം. ഇറാന്റെ തെക്കുകിഴക്കായി ഒമാന്‍ കടലിടുക്കിലാണ് ചാബഹാര്‍ തുറമുഖം. ഷാഹിദ് കലന്തേരി, ഷാഹിദ് ബഹേഷ്ടി എന്നീ രണ്ടു തുറമുഖങ്ങള്‍ ചേര്‍ന്നതാണിത്. ഇതില്‍ ഷാഹിദ് ബഹേഷ്ടിയുടെ വികസനത്തിനാണ് ഇന്ത്യ നിക്ഷേപം നടത്തിയത്. ചാബഹാര്‍ തുറമുഖത്തു നിന്നു 100 കിലോമീറ്റര്‍ അകലെയാണ് ഗ്വാദാര്‍ തുറമുഖം. ചൈന ഗ്വാദാര്‍ തുറമുഖത്തു കോടികള്‍ മുടക്കി വന്‍കിട പദ്ധതികളാണ് നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."