HOME
DETAILS
MAL
കാബൂള്‍ ശാന്തം, വിമാനത്താവളം വീണ്ടും തുറന്നു
backup
August 17 2021 | 18:08 PM
കാബൂള്‍: താലിബാന്‍ പിടിച്ചടക്കി രണ്ടുദിവസം പിന്നിടുമ്പോള്‍ കാബൂള്‍ ശാന്തം. പരിഭ്രാന്തരായി കൂട്ടപ്പലായനത്തിന് വിമാനത്താവളത്തില്‍ ഇരച്ചുകയറിയവരെ യു.എസ്-തുര്‍ക്കി സൈനികര്‍ ഇടപെട്ട് അവിടെ നിന്ന് ഒഴിപ്പിച്ചു. ഇതോടെ രാജ്യം വിട്ടുപോകുന്നവരെയും വിദേശ പൗരന്മാരെയും കൊണ്ടുപോകുന്നതിന് വിമാനസര്‍വിസ് പുനരാരംഭിച്ചു. വിമാനത്താവളം ഇപ്പോഴും യു.എസ് സേനയുടെ നിയന്ത്രണത്തിലാണ്. യു.എസ് സേനയുടെ വിമാനത്തില്‍ ഇന്നലെ നയതന്ത്ര ഉദ്യോഗസ്ഥരെയും അഫ്ഗാനികളെയും കൊണ്ടുപോയി. ആളുകള്‍ തിക്കിത്തിരക്കിയാണ് വിമാനത്തില്‍ കയറിയത്.
ആളുകള്‍ സമാധാനത്തോടെ വീടുകളിലേക്ക് മടങ്ങണമെന്നു നിര്‍ദേശിച്ച താലിബാന്‍ നേതൃത്വം, വീടുകളില്‍ കയറി അതിക്രമം നടത്തരുതെന്ന് അണികള്‍ക്കും സേനാംഗങ്ങള്‍ക്കും കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. താലിബാന്‍ സൈനികമേധാവിയും സ്ഥാപകനേതാവ് മുല്ല ഉമറിന്റെ മകനുമായ മുല്ല യാഖൂബാണ് വീടുകളില്‍ അതിക്രമിച്ചു കയറുന്നതിനെതിരേ മുന്നറിയിപ്പു നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."