വര്‍ഷത്തില്‍ 15 കോടിക്ക് മുകളില്‍ വരുമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ഈ ജോലിക്കാര്‍ക്ക്
വര്‍ഷത്തില്‍ 15 കോടിക്ക് മുകളില്‍ വരുമാനം; ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്നത് ഈ ജോലിക്കാര്‍ക്ക്
മെച്ചപ്പെട്ട ജോലി, ഉയര്‍ന്ന ശമ്പളം, ഒരു ശരാശരി മലയാളി വിദ്യാര്‍ഥിയുടെ ഭാവി സങ്കല്‍പ്പങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കും. പല യുവാക്കളും കേരളം വിട്ട് പുറം രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നതും ഉയര്‍ന്ന സാലറി ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതല്‍ ശമ്പളം ലഭിക്കുന്ന തൊഴില്‍ മേഖല ഏതായിരിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?
പഠനങ്ങള്‍ പ്രകാരം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സാലറി ലഭിക്കുന്നത് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ അഥവാ സി.എഫ്.ഒമാര്‍ക്കാണെന്ന് കണ്ടെത്തിയിരിക്കുന്നു. നമ്മുടെ രാജ്യത്തെ വിവിധ വ്യവസായ മേഖലകളില്‍ ഉയര്‍ന്ന ആവശ്യകതയുള്ള പോസ്റ്റുകളാണ് സി.എഫ്.ഒമാരുടേത്. സ്റ്റാര്‍ട്ട് അപ്പുകള്‍ മുതല്‍ വ്യവസായ ഭീമന്‍മാര്‍ വരെ കമ്പനിയുടെ സാമ്പത്തിക സ്ഥിരത ഉറപ്പാക്കാനും, നിയന്ത്രിക്കാനുമായി സി.എഫ്.ഒമാരെ നിയമിക്കുന്നു. ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ അനുഭവസമ്പന്നരായ ധാരാളം ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാരുണ്ട്. അതില്‍ തന്നെ ആപ്പിള്‍, ഗൂഗിള്‍ മുതലായ ടെക് ഭീമന്‍മാരൊക്കെ കോടികളാണ് കമ്പനി സി.എഫ്.ഒമാര്‍ക്ക് ശമ്പളത്തിന് പുറമെ മറ്റ് ആനുകൂല്യയിനത്തില്‍ നല്‍കുന്നത്.
സി.എഫ്.ഒമാരുടെ ശമ്പളം
കമ്പനികള്‍ക്കനുസരിച്ച് സി.എഫ്.ഒമാരുടെ ശമ്പളവും വ്യത്യാസപ്പെട്ടിരിക്കും. പല കമ്പനികളും തങ്ങളുടെ സി.എഫ്.ഒമാര്‍ മറ്റ് കമ്പനികളിലേക്ക് പോവാതിരിക്കാനായി കോടികളാണ് വാഗ്ദാനം ചെയ്യുന്നത്. കമ്പനിയുടെ സി.ഇ.ഒ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ളതും സി.എഫ്.ഒമാര്‍ക്കാണ്. പല സ്ഥാപനങ്ങളിലും സി.എഫ്.ഒമാര്‍ക്കും സി.ഇ.ഒമാര്‍ക്കും തുല്യ ശമ്പളം നല്‍കുന്ന പ്രവണതയുമുണ്ട്.
ഇന്ത്യിയലെ പ്രമുഖ ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നാല് മുതല്‍ ആറ് കോടി വരെയാണ് സി.എഫ്.ഒമാരുടെ ശരാശരി ശമ്പളമെന്ന് പറയുന്നത്. ഇതിന് പുറമെ മറ്റ് ആനുകൂല്യങ്ങള്‍ കൂടി നല്‍കുന്നതോടെ വര്‍ഷത്തില്‍ 12 മുതല്‍ 16 കോടി വരെ ഇവര്‍ക്ക് ശമ്പളയിനത്തില്‍ മാത്രം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. താമസം, യാത്ര, മെഡിക്കല്‍ തുടങ്ങി ധാരാളം ആനുകൂല്യങ്ങള്‍ വേറെയും.
സി.എഫ്.ഒമാരുടെ ശമ്പളത്തിലുണ്ടായ വര്‍ധനവ് അവര്‍ക്ക് ജോലിയിലുള്ള സ്വാതന്ത്ര്യത്തെയും സൂചിപ്പിക്കുന്നു. ഐ.പി.ഒക്ക് പോകുന്ന കമ്പനികളുടെ വര്‍ധിച്ച എണ്ണം, ഉയര്‍ന്ന മൂലധന വിപണി, കമ്പനികള്‍ തമ്മിലുള്ള മത്സരം ഇവയെല്ലാം നിയന്ത്രിക്കുന്നത് സി.എഫ്.ഒമാരാണ്. അതുകൊണ്ടാണ് ഈ ജോലിക്ക് കോടികള്‍ കൊടുത്തും ആളെയിറക്കാന്‍ കമ്പനികള്‍ മത്സരിക്കുന്നതെന്നാണഅ ഇന്ത്യ ആന്‍ഡ് റീജ്യണല്‍ ചെയര്‍ ഏഷ്യ എം.ഡി കെ. സുദര്‍ശന്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."