മോഷണക്കുറ്റം ആരോപിച്ച് രണ്ട് കുട്ടികളെ ട്രക്കിന്റെ പിന്നില്‍ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ചു
മധ്യപ്രദേശ്: മോഷണക്കുറ്റം ആരോപിച്ച് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ . തിരക്കേറിയ പച്ചക്കറി മാര്‍ക്കറ്റിലൂടെയാണ് വലിച്ചിഴച്ചത്. കുട്ടികള്‍ക്ക് മാരകമായി പരുക്കേറ്റു. ഇന്‍ഡോറിലെ പച്ചക്കറി മാര്‍ക്കറ്റില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു.
പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ മര്‍ദിച്ചവര്‍ക്കെതിരെ വീഡിയോയുടെ അടിസ്ഥാനത്തില്‍ കേസെടുക്കുമെന്നും പൊലിസ് അറിയിച്ചു. കുട്ടികളുടെ ശരീരത്തില്‍ നിന്ന് രക്തമൊലിക്കുന്നതും കുട്ടികള്‍ കരയുന്നതും വീഡിയോയില്‍ കാണാം.
ക്രൂരതയ്ക്ക് ഇരയായ കുട്ടികള്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.കടയിലേക്ക് പച്ചക്കറി ഇറക്കുന്നതിനിടെ ട്രക്കില്‍ സൂക്ഷിച്ചിരുന്ന പണം ആണ്‍കുട്ടികള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഡ്രൈവറും രണ്ട് വ്യാപാരികളുമാണ് രംഗത്തെത്തിയത്. കുട്ടികള്‍ പണം മോഷ്ടിക്കുന്നത് താന്‍ കണ്ടെന്നായിരുന്നു ഡ്രൈവറുടെ വാദം.
MP: इंदौर के बड़ी सब्जी मंडी में मोबाईल चोरी के शक में 2 नवयुवकों को लोडिंग गाड़ी से उल्टा लटकाकर घसीटा।#Indore #MadhyaPradesh pic.twitter.com/SjZXnjHRTJ
— काश/if Kakvi (@KashifKakvi) October 29, 2022
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."