HOME
DETAILS
MAL
ഒഴിപ്പിച്ചത് കനത്ത വെല്ലുവിളികള്‍ക്കിടെ
backup
August 17 2021 | 18:08 PM
ന്യൂഡല്‍ഹി: അരക്ഷിതാവസ്ഥയെത്തുടര്‍ന്ന് കാബൂളില്‍ കുടുങ്ങിയ ഇന്ത്യന്‍ സംഘത്തെ കനത്ത വെല്ലുവിളികള്‍ക്കിടെ നാട്ടിലെത്തിച്ചു. കാബൂള്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും ജീവനക്കാരും എംബസിയുടെ സുരക്ഷാചുമതലയുള്ള ഇന്തോ -തിബറ്റന്‍ അതിര്‍ത്തി സേനയിലെ 100 ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരുമടക്കമുള്ള 180 പേരാണ് കാബൂളില്‍ കുടുങ്ങിയിരുന്നത്. ആദ്യ സംഘം തിങ്കളാഴ്ച എത്തിച്ചെങ്കിലും രണ്ടാമത്തെ സംഘത്തെ മൂന്നുദിവസത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് എത്തിക്കാനായത്.
ഇവരെ കൊണ്ടുവരാന്‍ ഞായറാഴ്ച വ്യോമസേനയുടെ രണ്ടുവിമാനങ്ങള്‍ കാബൂളില്‍ ലാന്‍ഡ് ചെയ്യുമ്പോഴേക്കും അഫ്ഗാന്‍ തലസ്ഥാനം താലിബാന്‍ കീഴടക്കിയിരുന്നു. പിന്നാലെ വ്യോമപാത അടച്ചു. ഇതോടെയാണ് ഒഴിപ്പിക്കല്‍ തടസപ്പെട്ടു. പിന്നെ അനിശ്ചിതത്വത്തിന്റെ മണിക്കൂറുകളായിരുന്നു.
തിങ്കളാഴ്ച 60 പേരെ ആദ്യ വിമാനത്തില്‍ കൊണ്ടുവരാനായി റോഡ് മാര്‍ഗം എത്തിക്കുന്നതിനിടെ താലിബാന്‍ തടഞ്ഞുവച്ചു. പിന്നീട് വിട്ടയച്ചെങ്കിലും സാഹചര്യം കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്ന് വ്യോമസേന വിമാനം പറന്നുയരുന്നതും പ്രയാസകരമായി. ഒരുവിധം ആദ്യവിമാനം തിങ്കളാഴ്ച നാട്ടിലെത്തി. അംബാസഡര്‍ രുദ്രേന്ദ്ര ടണ്‍ഠന്‍ ഉള്‍പ്പെടെ 120 പേരുണ്ടായിരുന്ന രണ്ടാമത്തെ വിമാനത്തിന് പറക്കാനായില്ല.
തുടര്‍ന്ന് ഡല്‍ഹിയും കാബൂളും വൈറ്റ് ഹൗസും കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇന്നലെ രാവിലെ രണ്ടാമത്തെ വിമാനത്തിന് നാട്ടിലേക്ക് പുറപ്പെടാനായത്. പാക് വ്യോമപാത ഒഴിവാക്കി ഇറാന്‍ വഴി ഗുജറാത്തിലെ ജാംനഗറിലാണ് ഉച്ചയോടെ വിമാനമെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."