HOME
DETAILS

പ്രവാസികൾ ശ്രദ്ധിക്കുക;പാസ്‌പോര്‍ട്ട് പുതുക്കലിനും സാക്ഷ്യപ്പെടുത്തലിനുമായി ഇന്ത്യന്‍ എംബസി സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് 13ന് അല്‍ഖോറില്‍ സംഘടിപ്പിക്കുന്നു

  
backup
October 09 2023 | 14:10 PM

qatar-embassy-special-consular-camp-at-alkhor-on-oct-1

ദോഹ: ദോഹ എംബസിയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐസിബിഎഫുമായി (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം) സഹകരിച്ച് സ്‌പെഷ്യല്‍ കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. പ്രവാസി ഇന്ത്യക്കാര്‍ക്ക് പാസ്‌പോര്‍ട്ട് പുതുക്കലും അറ്റസ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മറ്റ് എംബസി സേവനങ്ങളും ലഭ്യമാക്കുന്നതിനാണ്.ഒക്ടോബര്‍ 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ക്യാമ്പ് ആരംഭിക്കും.അല്‍ ഖോറിലെ കോര്‍ ബേ റെസിഡന്‍സിയിലാണ് ക്യാമ്പ് നടക്കുക. പാസ്‌പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ മറ്റ് എംബസ്സി സേവനങ്ങള്‍ എന്നിവയ്ക്ക് പുറമേ തൊഴില്‍ സംബന്ധമായ പരാതികളും നല്‍കാവുന്നതാണ്. പരാതികള്‍ രേഖാമൂലമാണ് നല്‍കേണ്ടത്. എംബസിയിലെ തൊഴില്‍, പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ സംബന്ധിക്കും.

അല്‍ ഖോറിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ദോഹയില്‍ വരാനും ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള പ്രയാസം പരിഗണിച്ചാണ് ഇവിടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 9 മണിക്കാണ് ക്യാമ്പ് ആരംഭിക്കുന്നതെങ്കിലും എട്ടു മണി മുതല്‍ തന്നെ ഓണ്‍ലൈനില്‍ അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള സഹായം ലഭ്യമായിരിക്കും. ഉച്ചയ്ക്ക് 11 മണി വരെയാണ് സേവനങ്ങള്‍ നല്‍കുക.
സേവനം ആവശ്യമുള്ളവര്‍ ആവശ്യമായ രേഖകളുടെ പകര്‍പ്പുകള്‍ കൊണ്ടുവരണം. സേവനത്തിനുള്ള ഫീസുകള്‍ പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ. ഐസിബിഎഫ് ഇന്‍ഷ്യൂറന്‍സ് ഡെസ്‌കും ക്യാമ്പിലുണ്ടാവും. കൂടുതല്‍ വിവരങ്ങള്‍ക്ക് 70462114, 66100744 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന് ഐസിബിഎഫ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Content Highlights: qatar embassy special consular camp at alkhor  on oct 13 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago