HOME
DETAILS

സി.ബി.ഐ അന്വേഷണത്തിന് പൊതുസമ്മതം പിന്‍വലിച്ചു; നിര്‍ണായക നീക്കവുമായി തെലങ്കാന

  
backup
October 30 2022 | 11:10 AM

amid-mla-poaching-row-telangana-revokes-key-cbi-privilege

ഹൈദരാബാദ്: സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന വിഷയങ്ങളില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തെലങ്കാന. ഡല്‍ഹി സ്‌പെഷ്യല്‍ പൊലിസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരമുള്ള പൊതുസമ്മതമാണ് സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നത്.

ഇത്തരത്തില്‍ പൊതുസമ്മതം പിന്‍വലിക്കുന്ന പത്താമത്തെ സംസ്ഥാനമാണ് തെലങ്കാന. നേരത്തെ, കേരളം, പശ്ചിമ ബംഗാള്‍, പഞ്ചാബ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മിസോറാം, മേഘാലയ എന്നീ സംസ്ഥാനങ്ങളാണ് നിലവില്‍ സി.ബി.ഐക്കുള്ള പൊതുസമ്മതം പിന്‍വലിച്ചിട്ടുള്ളത്.

ടി.ആര്‍.എസ് എം.എല്‍.എമാരെ പാര്‍ട്ടിമാറ്റാന്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ നീക്കം നടന്നുവെന്ന ആരോപണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് തെലങ്കാന സര്‍ക്കാരിന്റെ നീക്കം. ബി.ജെ.പിയെ അപകീര്‍ത്തിപ്പെടുത്താനുള്ള കെ.സി.ആറിന്റെ പാര്‍ട്ടിയുടെ ഗൂഢാലോചനയാണിതെന്നും സി ബി ഐയോ എസ് ഐ ടിയോ പോലുള്ള നിഷ്പക്ഷ ഏജന്‍സികള്‍ വിഷയം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ബി ജെ പി അധ്യക്ഷനായ ഗുജ്ജുല പരമേന്ദ്രര്‍ കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ ബി ജെ പി പരാതി നല്‍കിയിരുന്നു.പാര്‍ട്ടി മാറാന്‍ ടി.ആര്‍.എസ്. എം.എല്‍.എമാര്‍ക്ക് നൂറു കോടി രൂപ വാഗ്ദാനം ചെയ്തുവെന്നാണ് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a month ago
No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago