ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജെയിര്‍ ബോള്‍സനാരോ പുറത്ത്; ഇടതു നേതാവ് ലുല ഡാ സില്‍വക്ക് ജയം
റിയോ ഡി ജനീറോ: ബ്രസീല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടത് വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല ഡാ സില്‍വക്ക് ജയം. തീവ്ര വലതുപക്ഷ നേതാവ് നേതാവ് ജയിര്‍ ബോള്‍സനാരോയ്ക്കെതിരെ നേരിയ വ്യത്യാസത്തിലാണ് ലുലയുടെ വിജയം. ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം 50.8 ശതമാനം വോട്ടുകളാണ് ലുല നേടിയത്. ബോള്‍സനാരോക്ക് 49.2 ശതമാനം വോട്ടുകളാണ് നേടാനായത്. ഒക്ടോബര്‍ 30, ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് വിജയിയെ പ്രഖ്യാപിച്ചത്.
രണ്ട് ഘട്ടമായിട്ടായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ആദ്യഘട്ട തെരഞ്ഞെടുപ്പിലും ലുലക്ക് തന്നെയായിരുന്നു മുന്‍തൂക്കം. എന്നാല്‍ 50 ശതമാനം വോട്ട് എന്ന യോഗ്യത മറികടക്കാന്‍ സാധിക്കാതിരുന്നതോടെ രണ്ടാം ഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് നീളുകയായിരുന്നു. രണ്ടാം ഘട്ടം കഴിഞ്ഞതോടെ 50.9 ശതമാനം വോട്ട് നേടി 77കാരനായ ലുല വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി.
ബോള്‍സനാരോയുടെ ശക്തികേന്ദ്രമായ സാവോ പോളോയില്‍ വോട്ടുകള്‍ ഇനിയും എണ്ണാനുണ്ടെങ്കിലും. വോട്ടുകളില്‍ കൃത്രിമം കാണിച്ചെന്ന് ലുലയുടെ ആരോപണത്തെ തുടര്‍ന്ന് ഫലം പ്രഖ്യാപിക്കുകയായിരുന്നു, ലുലയുടെ ജയത്തോടെ ബ്രസീല്‍ തെരുവുകളില്‍ ആഘോഷം തുടങ്ങി.
2002ല്‍ ലുല ബ്രസീലിന്റെ ആദ്യത്തെ തൊഴിലാളി വര്‍ഗ പ്രസിഡന്റായി. എന്നാല്‍ 2010ല്‍ രണ്ട് തവണ അധികാരം ഒഴിഞ്ഞു. അപ്പോഴും അദ്ദേഹം വളരെ ജനപ്രിയനായിരുന്നു. അതിനുശേഷം വര്‍ക്കേഴ്സ് പാര്‍ട്ടി അഴിമതികളില്‍ കുടുങ്ങിയതായി കണ്ടെത്തി, ബ്രസീലിനെ ക്രൂരമായ മാന്ദ്യത്തിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിക്കപ്പെട്ടു.
അഴിമതി ആരോപണങ്ങള്‍ കാരണം 2018 ല്‍ ലുലയെ ജയിലിലടക്കുകയും ആ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തു. തുടര്‍ന്ന് ജയിര്‍ ബോള്‍സനാരോ വിജയിച്ചു. വലതുപക്ഷ ജഡ്ജിയായ സെര്‍ജിയോ മോറോ അദ്ദേഹത്തെ അന്യായമായി വിചാരണ ചെയ്തു എന്നതിന്റെ പേരില്‍ ലുലയുടെ ശിക്ഷാവിധികള്‍ റദ്ദാക്കിയതിനാല്‍ 2019 അവസാനത്തോടെ 580 ദിവസത്തെ ജയില്‍വാസം അവസാനിക്കുകയായിരുന്നു.
ആമസോണ്‍ വന നശീകരണവും ഗോത്ര വിഭാഗങ്ങളോടുള്ള മുഖംതിരിക്കലും മുതല്‍, കൊവിഡ് കാലത്തെ വീഴ്ചകള്‍ വരെ ബോള്‍സനാരോയുടെ കസേര തെറിപ്പിക്കാന്‍ കാരണമായി. ബിസിനസ് ക്ലാസ് ആളുകളുടെ പിന്തുണ ശക്തിപ്പെടുത്താനും അവരുടെ വോട്ട് ലക്ഷ്യം വെച്ചുകൊണ്ടുമായിരുന്നു ബോള്‍സൊനാരോ പ്രചരണം നടത്തിയത്. എന്നാല്‍ സാധാരണക്കാരായ തൊഴിലാളി വര്‍ഗത്തെയും ന്യൂനപക്ഷങ്ങളെയും ബോള്‍സൊനാരോ വിരുദ്ധരെയും കേന്ദ്രീകരിച്ചായിരുന്നു ലുലയുടെ പ്രചരണം. രാജ്യത്തെ വലത്തോട്ട് കുത്തിതിരിച്ച പിന്തിരിപ്പന് നയങ്ങളില്‍ നിന്ന് കരകയറ്റും എന്നായിരുന്നു മുന്‍ പ്രസിഡന്റ് കൂടിയായ ലുലയുടെ വാഗ്ദാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."