കെ.എസ്.ആര്‍.ടി.സി അടക്കം ഹെവി വാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
കെ.എസ്.ആര്‍.ടി.സി അടക്കം ഹെവി വാഹനങ്ങളില്‍ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഉള്‍പ്പടെയുള്ള എല്ലാ ഹെവി വാഹനങ്ങളുടെയും മുന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി. നവംബര്‍ ഒന്നുമുതല്‍ നിയമം നിലവില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എഐ ക്യാമറയിലൂടെ ഇത് നിയമലംഘനമായി എടുത്തിരുന്നില്ല. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന എല്ലാവാഹനങ്ങള്‍ക്കും നവംബര്‍ ഒന്നുമുതല്‍
ഇത് ബാധകമാണമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്താനായുള്ള എ ഐ ക്യാമറ പരിഷ്‌കരണം വന്നശേഷമുള്ള കണക്കുകളും ഗതാഗത മന്ത്രി ആന്റണി രാജു വിശദീകരിച്ചു. 2023 ജൂണ്‍ 5 മുതല്‍ സെപ്റ്റംബര്‍ 30 വരെയുള്ള വിവരങ്ങളാണ് ഗതാഗത മന്ത്രി പങ്കുവച്ചത്. എ ഐ ക്യാമറകള്‍ വഴി വി ഐ പി വാഹനങ്ങളുടെ ഗതാഗത നിയമലംഘനങ്ങളും പിടികൂടിയെന്ന് മന്ത്രി വിവരിച്ചു. എം പി , എം എല്‍ എ എന്നിവരുടെ നിയമ ലംഘനങ്ങള്‍ 56 തവണയാണ് കണ്ടെത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു.
അതേസമയം സംസ്ഥാനത്ത് അറുപത്തിരണ്ട് ലക്ഷത്തോളം നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ കണ്ടെത്തിയത്. കൃത്യമായി പറഞ്ഞാല്‍ 6267853 നിയമ ലംഘനങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. എ ഐ ക്യാമറ വന്നതിനുശേഷം ഗതാഗത നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്നും മന്ത്രി വിവരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."