പി.ആര്.ഡിയില്‍ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും
തിരുവനന്തപുരം: പി.ആര്.ഡിയില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഉത്തരവായി. റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോയില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന അജിതാദാസിനെ റവന്യൂ വകുപ്പില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറുടെ ഒഴിവുള്ള തസ്തികയില്‍ അഡീഷനല്‍ ഡയറക്ടറായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു. മലയാളം എഡിറ്റോറിയലില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസറായിരുന്ന എം. നാഫിയെ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്കി നോര്‍ക്ക പബ്ലിക് റിലേഷന്‍സ് ഓഫിസറായി നിയമിച്ചു. ടാഗോര്‍ തിയേറ്ററില്‍ കള്‍ച്ചറല്‍ ഡെവലപ്മെന്റ് ഓഫിസറായിരുന്ന കെ.എം ശൈലേന്ദ്രനെ ഫീല്‍ഡ് പബ്ലിസിറ്റി ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്കി നിയമിച്ചു. കോഴിക്കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ആയിരുന്ന കെ.ടി ശേഖരനെ ന്യൂഡല്‍ഹി കേരളഹൗസില്‍ ഡെപ്യൂട്ടി ഡയറക്ടറായി സ്ഥാനക്കയറ്റം നല്കി നിയമിച്ച് ഉത്തരവായി.
കൊല്ലം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി. ശ്യാംകുമാറിനെ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷനില്‍ നിലവിലുള്ള ഒഴിവില്‍ നിയമിച്ചു. കോട്ടയം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഉണ്ണികൃഷ്ണന് കടുക്കേംകുന്നത്തിനെ കൊല്ലം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു. പെന്ഷന് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായ കെ.ആര് പ്രമോദ്കുമാറിനെ കോട്ടയം റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടറായി മാറ്റി നിയമിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായിരുന്ന കെ.ജി സന്തോഷിനെ ഡയറക്ട്രേറ്റിലെ പെന്ഷന് ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു.
ഡെപ്യൂട്ടി ഡയറക്ടര്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്‍ തസ്തികയില്‍ നിന്ന് ഡോ. സി. വേണുഗോപാലിനെ സംസ്ഥാന ഇലക്ഷന് കമ്മിഷനില്‍ പബ്ലിക് റിലേഷന്‍സ് ഓഫിസറായി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ പരസ്യം തസ്തികയില്‍ നിന്ന് എസ്.ആര് പ്രവീണിനെ ഡെപ്യൂട്ടി ഡയറക്ടര്‍ വിഷ്വല്‍ കമ്മ്യൂനിക്കേഷന്സ് തസ്തികയില്‍ നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തികയില്‍ ഫീല്‍ഡ് പബ്ലിസിറ്റി വിഭാഗത്തില്‍ നിന്ന് കെ.എം അയ്യപ്പനെ ഡെപ്യൂട്ടി ഡയറക്ടര്‍ പരസ്യം തസ്തികയില്‍ നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക്കേഷന്‍ തസ്തികയില്‍ നിന്ന് കെ.പി സരിതയെ റൂറല്‍ ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ മീഡിയ റിലേഷന്‍സ് തസ്തികയില്‍ നിന്ന് വി.പി അശ്വതിയെ ഡെപ്യൂട്ടി ഡയറക്ടര്‍ പബ്ലിക്കേഷന്‍സ് തസ്തികയില്‍ നിയമിച്ചു. നോര്‍ക്ക പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ തസ്തികയില്‍ പ്രവര്‍ത്തിച്ചിരുന്ന വി. സലിനെ ഡെപ്യൂട്ടി ഡയറക്ടര്‍ മീഡിയ റിലേഷന്‍സ് തസ്തികയില്‍ നിയമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."